Kerala

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നിയോജക മണ്ഡലം പര്യടനവും ബഹുജന സദസും കോട്ടയം ജില്ലയിൽ

 

കോട്ടയം : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നിയോജകമണ്ഡലം പര്യടനവും, ബഹുജന സദസും കോട്ടയം ജില്ലയിൽ നടത്തുന്നതിനുള്ള കർമ്മപരിപാടികൾ ക്രമപ്പെടുത്തി തീരുമാനിച്ചതായി ജില്ലാ എൽഡിഎഫ് കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു. പരിപാടിയുടെ വൻ വിജയത്തിനായി വിവിധതലത്തിൽ യോഗങ്ങൾ ചേരും.

ഒക്ടോബർ 8, 9, 10 തീയതികളിൽ നിയോജക മണ്ഡലം തലത്തിലായി വിപുലമായ സ്വാഗതസംഘം ചേരും. ഒക്ടോബർ 15 ന് 3 മണിക്ക് കോട്ടയത്ത് വച്ച് ജില്ലാ പ്രവർത്തക കൺവെൻഷൻ നടത്തും. തുടർന്ന് പഞ്ചായത്ത് തലത്തിലും ബൂത്ത് തലത്തിലും പ്രവർത്തക യോഗങ്ങൾ ചേരും. കോട്ടയം ജില്ലയിൽ ഡിസംബർ 12 ന് മുണ്ടക്കയത്തും, പൊൻകുന്നത്തും, പാലായിലും ബഹുജന സദസ്സ് നടത്തും. ഡിസംബർ 13 ന് കോട്ടയത്തും, ഏറ്റുമാനൂരിലും, പുതുപ്പള്ളിയിലും, ചങ്ങനാശേരിയിലും സംഗമങ്ങൾ നടക്കും. ഡിസംബർ 14 ന് കടുത്തുരുത്തിയിലും വൈക്കത്തുമായിട്ടാണ് ബഹുജന സദസ്സ് സംഘടിപ്പിക്കുന്നതെന്നും പ്രൊഫ.ലോസ് മാത്യു പറഞ്ഞു.

കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വി ബി.ബിനുവിന്റെ അധ്യക്ഷതയിൽചേർന്ന എൽഡിഎഫ് ജില്ലാ യോഗത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. മന്ത്രി വി എൻ വാസവൻ, സി കെ ആശ എംഎൽഎ, എ. വി റസൽ, സ്റ്റീഫൻ ജോർജ്, ബിനോയ് ജോസഫ്, പ്രൊഫ.ലോപ്പസ് മാത്യു, എം. ടി കുര്യൻ, ബെന്നി മൈലാടൂർ,സണ്ണി തോമസ്, ജെയിംസ് കുര്യൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സണ്ണി തെക്കേടം, സാജൻ ആലക്കുളം, സി ജെ ജോസഫ്, കെ എം രാധാകൃഷ്ണൻ, ടി ആർ രഘുനാഥൻ, ജോസഫ് ചാമക്കാല, പോൾസൺ പീറ്റർ, ജിയാഷ് കരീം, കെ എച്ച് സിദ്ദീഖ്, ബോബൻ തെക്കേൽ തുടങ്ങിയവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top