Kerala

പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു.,ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി

 

ആലപ്പുഴ വനിത ശിശു ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. കുമരകം ചൂളഭാഗം തൈത്തറ നിധീഷിന്റെ ഭാര്യ രജിത(34) ആണ് മരിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത് പൊന്നാട് പുത്തൻപുരവെളി വീട്ടിൽ രവി-പെണ്ണമ്മ ദമ്പതികളുടെ മകളാണ്. യുവതിയുടെ മരണത്തിന് കാരണം ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് രജിത മരിച്ചത്. കഴിഞ്ഞ 21നാണ് വനിത ശിശു ആശുപത്രിയിൽ യുവതിയുടെ പ്രസവശസ്ത്രക്രിയ നടന്നത്. തുടർന്ന് ഗുരുതരാവസ്ഥയിലായ രജിതയെ മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. രജിതയുടെ രണ്ടാമത്തെ പ്രസവമാണിത്.

യുവതിയുടെ മരണത്തെ തുടർന്ന് ബന്ധുക്കൾ അമ്പലപ്പുഴ പോലീസിൽ പരാതി നൽകുകയായിരുന്നു. രജിതയുടെ മരണത്തിന് കാരണം ശസ്ത്രക്രിയയിലെ പിഴവാണെന്ന് കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണവും തുടർ നടപടികളും വേണമെന്ന് കാട്ടി പി.പി ചിത്തരഞ്ജൻ എം.എൽ.എ ആരോഗ്യമന്ത്രി വീണ ജോർജിന് കത്ത് നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top