കൊച്ചി: കൂത്താട്ടുകുളത്ത് വീട്ടില്‍ക്കയറി അയല്‍വാസിയെ വെട്ടിക്കൊന്ന പ്രതി അറസ്റ്റില്‍. പിറവം തിരുമാറാടിയില്‍ കാക്കൂര്‍ കോളനിയില്‍ സോണിയാണ് കൊല്ലപ്പെട്ടത്. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീണ സോണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് സോണിയുടെ അയല്‍വാസി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം. ജോലി കഴിഞ്ഞെത്തിയ സോണിയെ പ്രതി വീട്ടില്‍ നിന്നും വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. സോണിയും മഹേഷും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

