കോട്ടയം :രാമപുരം :കരുവന്നൂർ ചുഴലി കേരളമാകെ ചീറിയടിച്ചപ്പോഴും ജനാധിപത്യ ശക്തികളുടെ പുന്നാപുരം കോട്ടയായി രാമപുരം സർവ്വീസ് സഹകരണ ബാങ്കിനെ നില നിർത്തിയ കരുത്തിന്റെ പേര് ഉഴുന്നാലിൽ ഏപ്പച്ചൻ. മാടമ്പി എന്ന് വിളിച്ച് എതിരാളികൾ പത്മവ്യൂഹം ചമച്ചപ്പോൾ;ബാങ്കിന്റെ ചില്ലി കാശുപോലും നഷ്ടപ്പെടാതെ വായ്‌പ്പാ കുടിശിക ക്കാരിൽ നിന്നും സ്നേഹപൂർവം നിർബന്ധം ചെലുത്തി ബാങ്കിന്റെ പണം സാവധാനം തിരിച്ചടപ്പിച്ച കരുത്തിന്റെ പേര് ഏപ്പച്ചൻ എന്ന വി എ ജോസ് ഉഴുന്നാലിൽ.മാടമ്പി;തെമ്മാടി;പോക്കിരി ഇനിയെന്തുണ്ട് ഏപ്പച്ചന് എതിരെ രാഷ്ട്രീയ പാണന്മാർക്ക് നാട്ടിൽ പാടി നടക്കാൻ .

രാമപുരം സർവീസ് സഹകരണ ബാങ്കിനെ ലാഭത്തിൽ നിന്നും ലാഭത്തിലേക്കു കുതിപ്പിച്ച ശക്തിക്ക് ഇന്ന് രാമപുരം കൈവെള്ളയിൽ വച്ച് കൊടുത്തു ഏപ്പച്ചന് ഒരു കൈനീട്ടം.രാമപുരം സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് സ്ഥാനം.ജനാധിപത്യ ശക്തികളുടെ നിറഞ്ഞ കൈയ്യടിക്കിടയിൽ വി എ ജോസ് ഉഴുന്നാലിൽ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തപ്പോൾ രാജഗോപാൽ [ ബാബു മേമന ] വൈസ് പ്രസിഡൻറായും കെ എ രവി ട്രഷറർ ആയും തെരഞ്ഞെടുത്തു. കള്ളവോട്ടിനും പണാധിപത്യത്തിനും എതിരെ രാമപുരത്തെ ജനാധിപത്യ വിശ്വാസികളുടെ അർപ്പണ മനോഭാവത്തിന്റെ ദർപ്പണമാണ് ഈ വിജയമെന്ന് വി എ ജോസ് ഉഴുന്നാലിൽ അഭിപ്രായപ്പെട്ടു.
സാരഥ്യം ഏറ്റെടുക്കുന്ന ചടങ്ങിൽ വി എ ജോസ് ഉഴുന്നാലിൽ.മോളി പീറ്റർ; സി ടി രാജൻ; കെ കെ ശാന്താറാം.ബെന്നി താന്നിയിൽ;തോമസ് ഉഴുന്നാലിൽ;മാത്തച്ചൻ പുതിയിടത്തുചാലിൽ; ജോഷി കുമ്പളത്ത്;ബെന്നി കീത്താപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
ഡയറക്ടർ ബോർഡ് അംഗംങ്ങൾ
വി.എ ജോസ് ഉഴുന്നാലിൽ , മോളി പീറ്റർ കുളക്കാട്ടോലിക്കൽ ,ജോഷി ജോസഫ് കുമ്പളത്ത് ,ജോസഫ് സഖറിയാസ് മുണ്ടയ്ക്കൽ ,ജോസ് തോമസ് പറക്കുടിയിൽ ,ബെന്നി തോമസ് കീത്താപ്പള്ളി, കെ.എ രവി കൈതജാവു കര രാജഗോപാൽ മേമന ,സിബി അഗസ്ത്യൻ ,ജിജി ബേബി കുളക്കാട്ടോലിക്കൽ ,ജൂബി മാത്യൂ തെങ്ങും പള്ളിൽ ,ശിവ പ്രകാശ് എം ആർ ,ശിവാലയം ,

