കോട്ടയം : 8 ലക്ഷത്തോളം വരുന്ന യൂത്ത് കോൺഗ്രസ് അംഗങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം നേടുന്നതാര്.സംസ്ഥാന പ്രസിഡന്റായി വരുന്നത് രാഹുൽ മാങ്കൂട്ടത്തിലോ;അബിൻ വർക്കിയോ..?കോൺഗ്രസിലെ ഇരു വിഭാഗവും കണക്കു കൂട്ടലും കിഴിക്കലുമായി രംഗത്തുണ്ട്.യൂത്ത് കോൺഗ്രസിൽ ആദ്യമായാണ് ഓൺലൈനിലൂടെ തെരെഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതു.ഓൺലൈനിലെ ചിട്ടയായ നിയമ കടമ്പ കടന്ന് മെമ്പർഷിപ്പ് ലഭ്യമാക്കുവാൻ ഇരു ഗ്രൂപ്പുകളും ഏറെ ബുദ്ധിമുട്ടി .അതുകൊണ്ടു തന്നെ കേരളത്തിലെ ആകെ അംഗത്വം എട്ട് ലക്ഷത്തിലൊതുങ്ങി .

യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പ് പ്രവർത്തനം ഏറെ കാര്യക്ഷമമായി നടന്ന പ്രദേശങ്ങളിലൊന്നാണ് പാലാ നിയോജക മണ്ഡലം .ഇവിടെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡണ്ട് ആവനാഴി മൂന്ന് ഗ്രൂപ്പുകളാണ് അരയും തലയും മുറുക്കി രംഗത്ത് വന്നത്.ആന്റണി വിഭാഗത്തിന്റേതായി ടോണി തൈപറമ്പിലും;ഐ വിഭാഗത്തിന്റേതായി ആൽബിൻ ഇടമനശ്ശേരിയും ;തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗ്രൂപ്പിൽ നിന്ന് റോബി ഉടുപ്പുഴയുമാണ് മത്സരിച്ചത്.
ഇതിൽ തിരുവഞ്ചൂർ വിഭാഗത്തിനായി മുൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യനും ,പാലാ നഗരസഭ പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനിയും , കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് എൻ സുരേഷ് എന്നിവർ പാലായിൽ ശക്തമായി നിലകൊണ്ടപ്പോൾ; ഐ ഗ്രൂപ്പിനായി ജോസഫ് വഴക്കൻ നേതൃത്വത്തിൽ ബിജു പുന്നത്താനം, പ്രേംജിഎന്നിവരാണ് ഐ ഗ്രൂപ്പിനെ യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിൽ പാലായിൽ നയിച്ചത്, ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ് എന്നിവർക്ക് ഒപ്പമുള്ള പാലായിലെ കോൺഗ്രസ് നേതൃത്വമാണ് എ ഗ്രൂപ്പിനെ ഈ യൂത്ത് കോൺഗ്രസ് മത്സരത്തിൽ മുൻപിൽ നിന്ന് നയിച്ചത്.കൂടെ ബിബിൻ രാജ്;അർജുൻ സാബുവും ഉണ്ടായിരുന്നു. മത്സരിക്കുന്ന മൂന്നു പേരും സംഘടനാ രംഗത്ത് തങ്ങളുടെ മികവ് തെളിയിച്ചവരാണ് എന്നുള്ളതാണ് പ്രത്യേകത .
ഉമ്മൻചാണ്ടിയുടെ നിര്യാണം കൊണ്ടും ;യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സമ്മേളനം കൊണ്ടും ;കോഴിക്കോട് നിന്നുള്ള കേസ് കൊണ്ടും;പുതുപ്പള്ളി ഉപ തെരെഞ്ഞെടുപ്പ് കൊണ്ടും നാല് തവണ തെരെഞ്ഞെടുപ്പ് പ്രക്രിയ നിർത്തേണ്ടി വന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.ഒക്ടോബർ മാസം വരുന്ന ഫലത്തെ ഉറ്റു നോക്കുകയാണ് കോൺഗ്രസിലെ എല്ലാ വിഭാഗം നേതാക്കളും.യൂത്ത് കോൺഗ്രസ് ചലനാത്മകമായെങ്കിലേ സർക്കാർ വിരുദ്ധ പോരാട്ടങ്ങളും ചലനാത്മകമാവൂ എന്നുള്ളത് എല്ലാ കോൺഗ്രസ് നേതാക്കൾക്കും അറിയാവുന്നതാണ്.അതുകൊണ്ടു തന്നെ ഉദ്വെഗത്തിന്റെ നാളുകളാണ് ഇനിയങ്ങോട്ടുള്ളത്.

