കോഴിക്കോട്: പ്രശസ്ത സംവിധായകന്‍ കെജി ജോര്‍ജിന് അനുശോചനം അറിയിച്ചതില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന് സംഭവിച്ച പിഴവില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്.

മനുഷ്യസഹജമായ പിഴവിന് കെ സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മനുഷ്യത്വമാണ് ഏതൊരു പൊതുപ്രവർത്തകനുമുണ്ടാവേണ്ട പ്രാഥമികനീതിയെന്നും സുധാകരനോട് സത്യത്തിൽ സഹാനുഭൂതി മാത്രമാണ് ഇതെല്ലാം കാണുന്ന ഏതൊരാൾക്കും തോന്നുന്നതെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

