മൈക്ക് വിവാദത്തിന് പിന്നാലെ വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ പ്രതികരണം നല്‍കി അബദ്ധം പിണഞ്ഞിരിക്കുകയാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. വിയോഗത്തില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് സുധാകരന്റെ അബദ്ധ പരാമര്‍ശം ഉണ്ടായത്. അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്.

നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു.. രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ളയാളായിരുന്നു, ഞങ്ങള്‍ക്ക് അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്, വിയോഗത്തില്‍ ദുഃഖമുണ്ട് എന്നാണ് വീഡിയയോയില്‍ സുധാകരന്‍ പറഞ്ഞിരിക്കുന്നത്.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഏത് ജോര്‍ജിനെക്കുറിച്ചാണ് സുധാകരന്‍ പറയുന്നതെന്നായി പലരുടെയും ചോദ്യം. ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരിച്ച് പി.സി ജോര്‍ജ് രംഗത്തെത്തി.
താന്‍ ജീവിച്ചിരിപ്പുണ്ടെന്നും താന്‍ മരിച്ചെന്ന് ആരോ സുധാകരനെ തെറ്റിധരിപ്പിക്കുകയായിരുന്നു എന്നുമായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം.‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്. പ്രിയങ്കരനായ സുധാകരന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിധരിപ്പിച്ച് ഞാന്‍ മരിച്ചെന്ന് അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള സംസാരം കേള്‍ക്കാനിടയായി. ഞാനപ്പോള്‍ പള്ളിയില്‍ കുര്‍ബാന കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആളുകള്‍ ഓടി വന്ന് എന്നെ വിളിച്ച് പറഞ്ഞപ്പോഴാണ് ഇറങ്ങി വന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.

