തിരുവോണം ബമ്പർ 25 കോടി 4 പേർ ചേർന്ന് എടുത്ത ടിക്കറ്റിന്. തിരുവോണം ബമ്പർ 25 കോടിയടിച്ചത് പാണ്ഡ്യരാജിനും സുഹൃത്തുക്കൾക്കും.കൂപ്പുസ്വാമി, രാമസ്വാമി, നടരാജൻ എന്നിവരാണ് മറ്റ് മൂന്ന് പേർ.തമിഴ്നാട് തിരുപ്പൂർ സ്വദേശികൾ ആണെന്നാണ് വിവരം.

വാളയാറിൽ നാല് പേരും കൂലി പണിക്ക് വന്നിട്ടുണ്ട്.അങ്ങനെയാണ് നാല് പേർ ചേർന്ന് ഓണം ബമ്പർ എടുത്തത്.എന്നാൽ ഓണം ബമ്പർ ടിക്കറ്റ് കൈവശമിരുന്നത് കുപ്പുസ്വാമിയുടെ കൈവശമായിരുന്നു.ബമ്പർ അടിച്ച ടിക്കറ്റ് തങ്ങളെടുത്ത ടിക്കറ്റിനാണെന്നറിഞ്ഞ നടരാജൻ ഉടനെ ടിക്കറ്റ് കൈവശമുള്ള കുപ്പുസ്വാമിയുമായി ഫോണിൽ ബന്ധപ്പെട്ടു.
നാല് ദിവസം മുൻപ് ആണ് ടിക്കറ്റെടുത്തത്.ഇപ്പോൾ പാണ്ഡ്യരാജ് ചെന്നൈയിൽ ആണ് ഉള്ളത്.വളയാറിലെ വാവ ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് ഈ നാൽവർ സംഘജം എടുത്തത്.തുടർന്ന് നാലുപേരും ഫോണിൽ ബന്ധപ്പെട്ട് ഒന്നിച്ചു തിരുവനന്തപുരം ലോട്ടറി കേന്ദ്ര ആഫീസിലെത്തുകയായിരുന്നു.തങ്ങളുടെ ഫോട്ടോ എടുക്കരുതെന്ന് ഇവർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും ഇവർ അറിയിച്ചു.

