പാലാ:കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും. മീനച്ചിലാറ്റിൽ ജലനിപ്പ് ഉയരുന്നതിനാൽ തീര ദേശങ്ങളിൽ വസിക്കുന്നവർ ജാഗ്രത പാലിക്കണം എന്ന് അധികാരികൾ അറിയിച്ചു.തലനാട് വെള്ളാനിയിലാണ് കനത്ത മഴയെ തുടർന്നു ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായം ഇല്ല നിരവധിപേരുടെ കൃഷി നശിച്ചു. ഒരു പുരയിടത്തിലെ റബ്ബർ പുര കനത്ത മലവെള്ള പാച്ചിലിൽ ഒലിച്ചു പോയയതായി അധികൃതർ അറിയിച്ചു.

ഉരുൾ പൊട്ടലിനെ തുടന്ന് ചില ഭാഗങ്ങളിൽ റോഡ് ഒലിച്ചു പോയിട്ടുണ്ട് പലയിടങ്ങളിലും കല്ലും ചെളിയും നിറഞ്ഞ നിലയിലാണ്. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തിയിട്ടുണ്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതായും പ്രദേശ വാസികൾ അറിയിച്ചു.വാഗമൺ റൂട്ടിൽ ഇഞ്ചപ്പെട്ടി ഭാഗത്തും ഉരുൾ പൊട്ടലുണ്ടായതായി റിപ്പോർട്ടുണ്ട് നാശ നഷ്ടങ്ങളോ കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും ആൾ നാശമോ സ്ഥിരീകരിച്ചിട്ടില്ല.
അടുക്കം പഞ്ചായത്തിൽപെട്ട മേലടുക്കം, ചാമപ്പാറ, തീക്കോയി പഞ്ചായതനിലെ വെള്ളികുളം, ഒറ്റയീട്ടി എന്നിവിടങ്ങളിലൂടെ 2 മണിക്കൂറോ ളമായി മഴ തുടരുന്നുണ്ട്. ഒറ്റയീട്ടിയ്ക്ക് സമീപം ഒരു കാർ വെള്ളപ്പാച്ചിച്ചിൽ പെട്ടെങ്കിലും അപകടങ്ങളില്ല. ഇ നിയും വെള്ളമുയർന്നാൽ ചാമപ്പാറ പ്രദേശത്തെ വീടുകളിലും വെള്ളം കയറുമെന്ന് ആശങ്കയുണ്ട്.പാലായിലെ വ്യാപാരികളും ആശങ്കയിലാണ്.പോലീസുമായി അവർ ബന്ധപ്പെട്ടുകൊണ്ടാണ് ഇരിക്കുന്നത്.

