ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിക്കും. മാളികപ്പുറം മേൽശാന്തി വി. ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിയിക്കും.

നാളെയാണ് ആട്ട ചിത്തിര പൂജകൾ നടക്കുക. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ആട്ടത്തിരുനാൾ ആഘോഷിക്കുന്നത്. ചിത്തിര ആട്ടവിശേഷത്തിന് ഒരു ദിവസം മാത്രമാണ് വിശേഷാൽ പൂജകൾ നടക്കുക. കവടിയാർ കൊട്ടാരത്തിൽ
നിന്നെത്തിക്കുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെപ്രധാന ചടങ്ങ്.

