കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പു പുരോഗമിക്കവെ, പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ സ്ഥാപിച്ച പോസ്റ്ററിനെച്ചൊല്ലി വിവാദം. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക് സി.തോമസിന്റെ വിജയത്തിനായി ഉമ്മൻ ചാണ്ടിയുടെ മധ്യസ്ഥത തേടുന്ന പരിഹാസരൂപേണയുള്ളപോസ്റ്ററാണ് വിവാദമായത്. പോസ്റ്ററിനെതിരെ കടുത്തവിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.

‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ, വി.ചാണ്ടി സാറേ…. സഖാവ് ജെയ്ക്കിന്റെ വിജയത്തിനു വേണ്ടി പ്രാർഥിക്കണമേ…’ – എന്നാണ് വിവാദ പോസ്റ്ററിലെ വാചകം. ഈപോസ്റ്ററിനു പിന്നിൽ സിപിഎംപ്രവർത്തകരാണെന്ന് കോൺഗ്രസ്ആരോപിക്കുന്നു. പുതുപ്പള്ളി പള്ളിയെ ടാഗ് ചെയ്ത് ഒരാൾ ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്ററും ഇവർ തെളിവായി നിരത്തുന്നു.

