Kerala

കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് പാലാ കെ എസ് ആർ ടി സി;ടാർഗററ് 1209600 ലക്ഷം;നേടിയത് 19,81319 ലക്ഷം

പാലാ: യാത്രാ ടിക്കറ്റ് വരുമാനത്തിൽ നിശ്ചയിച്ചിരുന്ന ടാർജറ്റും കടന്ന് പാലാ ഡിപ്പോ വൻ കളക്ഷനാണ് നേടിയത്.ഓണാവധി കഴിഞ്ഞ് ആഗസ്റ്റ് 4 ന് പാലാ ഡിപ്പോ ഓപ്പറേറ്റ് ചെയ്ത 75 ഷെഡ്യൂൾ കളിൽ നിന്നായി 19,81319 രൂപയാണ് നേടിയത്.

പാലാ ഡിപ്പോയ്ക്ക് നിശ്ചയിച്ചിരുന്ന ടാർഗററ് 1209600 രൂപയായിരുന്നു.മുൻപ് നേടിയ ഏറ്റവും ഉയർന്ന കളക്ഷൻ 16 ലക്ഷമായിരുന്നു. ഓൺലൈൻ സീറ്റ് റിസർവേഷൻ ഉള്ളതിനാൽ വളരെ നേരത്തെ മുഴുവൻ സീറ്റുകളും യാത്രക്കാർ മുൻകൂറായി ബുക്ക് ചെയ്താണ് യാത്ര ചെയ്യുന്നത്. ഡിപ്പോയിൽ നിന്നുള്ള അന്തർ സംസ്ഥാനസർവ്വീസുകളും വലിയ വരുമാനം നേടികൊടുത്തു.സ്ഥിര സർവീസ്കൾ കൂടാതെ അഡിഷണൽ സർവീസ്കൾ കൂടി ക്രമീകരിച്ചാണ് പാലാ ഡിപ്പോ ഈ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയത്.

ദീർഘദൂര യാത്രക്കാരുടെ അവധിക്കാല യാത്രയ്ക്ക് തടസ്സം വരാത്ത വിധം സർവ്വീസുകൾ മുടക്കം വരാതെ നടത്തുവാൻ ഡിപ്പോ അധികൃതർക്ക് കഴിഞ്ഞു.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ ഉള്ള ഡിപ്പോ കൂടിയാണ് പാലാ.പുലർച്ചെ 3 മണിമുതൽ അർദ്ധരാത്രി 12 മണി വരെ തൃശൂർ ഭാഗത്തേക്കും പുലർച്ചെ 4 മണി മുതൽ രാത്രി 11 മണിവരെ തിരുവനതപുരം ഭാഗത്തേക്കും പാലാ ഡിപ്പോയിൽ നിന്നും തുടർച്ചയായി ബസ് സർവീസ്കൾ ഇപ്പോൾ ഉണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top