
പാലാ: ആദ്യാക്ഷരം പകർന്നു നൽകിയ ഗുരുക്കൻമാരോടൊപ്പം ജോസ് കെ.മാണി എം.പി അദ്ധ്യാപക ദിനത്തിൽ ചിലവഴിച്ചു.
പാല സെ.തോമസ് ടി.ടി.ഐ യിൽ തന്നെ പഠിപ്പിച്ച അദ്ധ്യാപിക സിസ്റ്റർ ഫിദേലി സയെ കുടക്കച്ചിറ എസ്.എച്ച് കോൺവൻ്റിൽ എത്തിയും എൻ.എം.ജോസഫ് നടുവത്തിനെ വലവൂരിലുള്ള വീട്ടിലെത്തിയും പൊന്നാട അണിയിച്ച് ആദരിച്ച് ആശംസകൾ നേർന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റാണി ജോസ്, ഫിലിപ്പ് കുഴികുളം, സാജു വെട്ടത്തേട്ട്, ജയ്സൺമാന്തോട്ടം എന്നിവരും ഉണ്ടായിരുന്നു.

