Health

ചിന്താജെറോമിന്റെ ശമ്പളം അര ലക്ഷത്തിൽ നിന്നും ഒരു ലക്ഷമായി വർദ്ധിപ്പിച്ചു;കുടിശിക ഇനത്തിലും ലക്ഷങ്ങൾ നൽകും

 തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയായി വർധിപ്പിച്ചു. *50,000* രൂപയില്‍നിന്ന് ഒരുലക്ഷമാക്കിയാണ് ഉയർത്തിയത്. നിലവിൽ സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ചിന്താ ജെറോമാണ്. ചുമതലയേറ്റതു മുതലുള്ള കുടിശ്ശിക അടക്കമാകും നല്‍കുക എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ശമ്പള വർധന.

ചിന്താ ജെറോം ചുമതലയേറ്റ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യവും നൽകി.,75 മാസത്തെ ശമ്പള കുടിശിക ഇനത്തിൽ 37.50 ലക്ഷം രൂപ ഇവർക്ക് നൽകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്..ഇതു സംബന്ധിച്ച ശുപാർശ ധനകാര്യ വകുപ്പ് രണ്ടു തവണ നിരാകരിച്ചു എങ്കിലും സജി ചെറിയാൻ രാജിവച്ച ഒഴിവിൽ യുവജന ക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക താല്പര്യമെടുത്ത് ശമ്പള പരിഷ്കരണം നടത്തുകയായിരുന്നു.

അതിനിടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി. രാജേഷും ശമ്പളകുശ്ശിക നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷന്‍ രൂപവത്കരിച്ചിത്. ആര്‍.വി. രാജേഷായിരുന്നു ആദ്യ ചെയര്‍മാന്‍.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top