കൂത്താട്ടുകുളം :അവധിക്കു വന്ന പ്രവാസി യുവാവിന്റെ പണമടങ്ങിയ പഴ്‌സും ;മൊബൈൽ ഫോണും മോഷ്ടിച്ച മൂന്നംഗ സംഘത്തെ പിടികൂടി.ഒളിവിലിരുന്ന മൂന്നംഗ സംഘത്തെ കൂത്താട്ടുകുളം പോലീസ് സാഹസികമായി പിടി കൂടുകയായിരുന്നു.

കോട്ടയം വെള്ളിലപ്പിള്ളി പേഴത്തിനാൽ പി.എസ്.ജിഷ്ണു (21), കോട്ടയം ഭരണങ്ങാനം ചെറിയമ്മാക്കൽ ലിബിൻ ജോസ് (27), കോട്ടയം കരൂർ മഠത്ത്‌ശ്ശേരിയിൽ തോമസ് (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്.ഇവരെ പോലീസ് കോടതിയിൽ ഹാജരാക്കി.

