കോട്ടയം :പാലാ :ഞങ്ങളൊന്നു ചോദിച്ചു ഈ റോഡ് ഒന്ന് ശരിയാക്കി തരാവോ മാണി ചേട്ടാ,തെരെഞ്ഞെടുപ്പ് കാലത്ത് ഞങ്ങൾ ഈ റോഡുവഴി ചേട്ടനെ കൊണ്ടുവന്നു കാണിച്ചു;ജീപ്പ് ഒരു കല്ലിൽ നിന്നും മറു കല്ലിലേക്ക് ചാടി…ചാടി പൊയ്ക്കൊണ്ടിരുന്നു;അന്ന് കാപ്പൻ ഞങ്ങളോട് പറഞ്ഞു ഞാൻ എം എൽ എ ആയാൽ നിങ്ങളുടെ ദുരിതത്തിന് പരിഹാരമാകും.ഇങ്ങനെ പലരും പറഞ്ഞിട്ടുള്ളത് കൊണ്ട് നാട്ടുകാർക്കത് പൂർണ്ണ വിശ്വാസമായില്ല.എന്നാൽ റോഡിന്റെ അവസാന നിർമ്മാണവും പൂർത്തിയായപ്പോൾ ജനങ്ങൾ സന്തോഷം കൊണ്ട് മതിമറന്നു .രണ്ടും കൈയ്യും കൂപ്പി ഭിന്നശേഷിക്കാരിയായ ജെസ്സി; സാറിന് ഒത്തിരി നന്ദിയുണ്ട്.എന്റെ കാലിൽ ഇപ്പോഴും ഓപ്പറേഷൻ ചെയ്ത കമ്പിയുണ്ട്.ഈ റോഡുവഴി സഞ്ചരിക്കുമ്പോൾ കിട്ടിയതാ.അന്നൊക്കെ ഇതിലെയുള്ള യാത്രയൊക്കെ ദുരിതമായിരുന്നു.ഇന്ന് ഈ റോഡ് കാണുമ്പോൾ തന്നെ എന്ത് സന്തോഷം തോന്നുന്നു അതൊക്കെ കാപ്പൻ സാറ് കാരണമാ വീണ്ടും കാപ്പനോട് ചേർന്ന് നിന്ന് ജെസ്സി ഇത് പറഞ്ഞപ്പോൾ മാണി സി കാപ്പനും ആത്മ നിർവൃതി.ജനങ്ങൾ അകമഴിഞ്ഞ് നന്ദി പറയുന്നതാണല്ലോ ഒരു എം എൽ എ യുടെ ആത്മസന്തോഷം.ഇലവീഴാപൂഞ്ചിറ മേലുകാവ് റോഡിന് 11 കോടി രൂപായും ,തീക്കോയി തലനാട് റോഡിന് 8 കോടി രൂപായും ,ചില്ലിപ്പാലം റോഡിന് 3.50 കോടി രൂപയും മുടക്കിയാണ് പാലായുടെ മലയോര മേഖലയിൽ വികസന മഴ കാപ്പൻ എത്തിച്ചത്. അതു കൊണ്ട് തന്നെ റേഷൻ വാങ്ങുവാൻ 1500 രൂപാ മുടക്കിയവർക്ക് ഇന്ന് പെട്ടെന്ന് വീട്ട് സാധനങ്ങൾ വാങ്ങി വീട്ടിലെത്താൻ സാധിക്കുന്നു.

മേലുകാവ് പഞ്ചായത്തിലെ ഇലവീഴാ പൂഞ്ചിറയും.മൂന്നിലവ് പഞ്ചായത്തിലെ ഇല്ലിക്കൽക്കലും ഒക്കെ ഇന്ന് ലോക ടൂറിസം ഭൂപടത്തിലേക്കു പിച്ച വച്ച് കയറുകയാണ്.പണ്ട് ഒരേക്കറിന് ഒരു ലക്ഷം രൂപാ ഉണ്ടായിരുന്ന സ്ഥലത്തിന് ഇപ്പോൾ ഒരു സെന്റിന് ഒരു ലക്ഷം രൂപായായി.ബി എം ബിസി നിലവാരത്തിലുള്ള ടാറിങ്ങാണ് നടത്തിയിരിക്കുന്നത്.സൈഡുകളിൽ ക്രാഷ് ബാരിയറുകളും ;മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് റോഡ് സിനിമാ നടിയുടെ കവിള് പോലെയായി മാറിയപ്പോൾ അത് നേരിട്ട് കണ്ട പത്രപ്രവർത്തകരും സമ്മതിച്ചു.പണ്ടൊക്കെ ഞങ്ങൾ ഇവിടെ വാർത്തയ്ക്കായി വരുമ്പോൾ ദുരിതമയമായിരുന്നു.ഇന്ന് അതൊക്കെ പോയി ;വാർത്ത ശേഖരിക്കാൻ എത്തുന്നത് തന്നെ എളുപ്പമുള്ളതായി തീർന്നു.കോട്ടയത്തെ മുതിർന്ന പത്രപ്രവർത്തകൻ ടോമി മാങ്കൂട്ടം ഇങ്ങനെ പറഞ്ഞപ്പോൾ പുതിയ പത്രപ്രവർത്തകർ സാകൂതം അതുകേട്ടുനിന്നു.
മേലുകാവ് പഞ്ചായത്തിൽ വികസനങ്ങൾ അന്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു.എന്നാൽ കാപ്പൻ വന്നപ്പോൾ അതെല്ലാം മാറി.വികസനം വന്നപ്പോൾ മാണി സി കാപ്പന്റെ ഭൂരിപക്ഷവും കൂടി .ഞങ്ങടെ കുട്ടികളെ സ്ക്കൂളിൽ വിടുന്നത് ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടായിരുന്നു .തിരിച്ചു വരുന്നത് വരെ കരണവന്മാർക്ക് ആധിയാണ്.മാനമൊന്നു കറുത്താൽ കുട്ടികളെ കൂട്ടാനുള്ള നെട്ടോട്ടം ആരംഭിക്കുകയാണ്.ആ യാത്രകളിൽ പലർക്കും മാരക പരിക്ക് പറ്റിയിട്ടുണ്ട്.റോഡിന്റെ ശോച്യാവസ്ഥയുടെ നിത്യ സ്മാരകങ്ങളായി പരിക്കുപറ്റിയവർ വിധിയെ കുറ്റപ്പെടുത്തിക്കൊണ്ടു മൂന്നിലവ്;മേലുകാവ് പഞ്ചായത്തുകളിൽ ഇന്നുമുണ്ട് .അതിലൊരാളാണ് ഭിന്ന ശേഷിക്കാരിയായ ജെസ്സി.
ഒരാൾക്ക് അസുഖം വന്നാൽ കസേരയിൽ ഇരുത്തി;കസേരയുടെ രണ്ടു കാലിലും ബലമുള്ള മര ശിഖരങ്ങൾ ചേർത്ത് കെട്ടി നാട്ടുകാർ ചേർന്ന് ചുമക്കുകയാണ് പതിവ്.വിദ്യാർഥികൾ മഴക്കാലത്ത് സ്‌കൂളിൽ പോകുന്നതും സാഹസികമായാണ് തോടിനു കുറുകെ കയർ കെട്ടി; അതിൽ പിടിച്ചാണ് കുട്ടികൾ സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്നത്.ഞങ്ങളും മനുഷ്യരാണെന്നും;ഞങ്ങൾക്കും മറ്റ് മനുഷ്യരെ പോലെ ജീവിക്കാൻ അവകാശമുണ്ടെന്നും മനസിലാക്കിയത് മാണി സി കാപ്പനാണ് ;നന്ദി ചൊല്ലി തീർക്കാൻ വാക്കുകളില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.മൂന്നിലവ് പഞ്ചായത്തിലെ ഇല്ലിക്കൽ കല്ലിലെത്തിയപ്പോൾ അന്തരീക്ഷമാകെ മാറി.കോട മഞ്ഞ് കാഴ്ച മറയ്ക്കാൻ തുടങ്ങി.പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഭൂപ്രദേശം കണ്ടപ്പോൾ മംഗളം ജോസിന്റെയും;മനോരമ സിജിയുടെയും മുഖത്ത് പ്രകാശം പരന്നു.ബി എം ടി വി യുടെ പ്രിൻസിനും;ഐ ഫോർ യൂ വിന്റെ സന്ധ്യയും നല്ലൊരു ഉത്സവമൂഡിലായിരുന്നു.പൈക ന്യൂസിന്റെ സാംജി പഴയപറമ്പിൽ എല്ലാം ദൃശ്യങ്ങളും തന്റെ ക്യാമറയിൽ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
ഇല്ലിക്കൽ കല്ല് ടൂറിസ്റ്റ് കേന്ദ്രം വികസനത്തിൽ കുളിച്ച് വശ്യ മനോഹാരിയായിരിക്കുന്നു.5 വര്ഷം മുമ്പ് വന്നവർ ഇപ്പോൾ ഇവിടം കണ്ടാൽ അതിശയിക്കും അതാണ് ജനപക്ഷ വികസനത്തിന്റെ നേർക്കാഴ്ച.കല്യാണ പാർട്ടികൾ ലവ് സീനെടുക്കാൻ ഇപ്പോൾ ഇവിടെ കൂട്ടം കൂട്ടമായെത്തുന്നു.സിനിമാക്കാരും പാട്ട് സീനിനും ഒക്കെയായി ഇപ്പോൾ ഇല്ലിക്കൽ കല്ലും;ഇലവീഴാ പൂഞ്ചിറയും ഒക്കെ തെരഞ്ഞെടുക്കുമ്പോൾ നാട്ടുകാർക്കും അത് ഗുണകരമായി മാറുകയാണ്.ഇലവീഴാപൂഞ്ചിറയിൽ ചായയും ;ചെറുകടികളും വിൽക്കുന്ന കട നടത്തി ജീവിതം കരുപിടിപ്പിക്കുന്ന സൗമ്യക്ക് പറയുവാനുള്ളത്.ഇനിയും വികസനം വന്നാൽ എന്റെ കട എടുത്തുമാറ്റരുത് കേട്ടോ സാറേ;കാപ്പൻ അതൊന്നുമില്ലെന്നു ആംഗ്യം കാണിച്ചപ്പോൾ സൗമ്യയും നന്ദിയുടെ കരങ്ങൾ കൂപ്പി.
വികസനം നഗരകേന്ദ്രീകൃതമാക്കുന്നതിന് പകരം പാലായിൽ ഞാനത് ഗ്രാമങ്ങളിലേക്ക് കൊണ്ടുവന്നു;ഇപ്പോൾ തുല്യ വികസനം നടപ്പാക്കിയെന്നുള്ളതിനു ഇതിൽപ്പരം തെളിവ് വേണോ മാണി സി കാപ്പൻ ഇങ്ങനെ പറഞ്ഞപ്പോൾ വികസന പ്രവർത്തനങ്ങൾ നേരിൽ കണ്ട പത്രക്കാർക്കെല്ലാം അത് മനസ്സിലാവുകയും ചെയ്തു.അവരെല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു.വികസനം എന്നാൽ എല്ലാവർക്കുമുള്ളതാകണം.അത് കാണണമെങ്കിൽ ഇല്ലിക്കൽക്കല്ലിലും;ഇലവീഴാ പൂഞ്ചിറയിലും വരണം.ഇനിയുമുണ്ട് ഒട്ടേറെ കാര്യങ്ങൾ അതിന് സമാനതകളില്ലാത്ത തുടക്കമായല്ലോ അത് തന്നെ ജനപക്ഷ വികസനം .
മൂന്നിലവ് ഗ്രാമപഞ്ചായത്ത് അംഗങ്ങളോടൊപ്പം പ്രസിഡണ്ട് ജോസഫ് പി എൽ.മേലുകാവ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളോടൊപ്പം പ്രസിഡണ്ട് ബിജു സോമൻ ;വൈസ് പ്രസിഡണ്ട് ഷൈനി ജോസ് എന്നിവരും കാപ്പനോടൊപ്പം വികസന പ്രവർത്തനങ്ങൾ വിവരിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

