Health

പാലാ നഗരസഭയിലെ സംഘർഷത്തെ തുടർന്ന് ചെയർപേഴ്‌സൺ ജോസിൻ ബിനോയ്‌ക്ക്‌ ദേഹാസ്വാസ്ഥ്യം;ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം :പാലാ നഗരസഭയിൽ ഇന്ന് നടന്ന സംഘർഷത്തെ തുടർന്ന് ചെയർപേഴ്‌സൺ ജോസിന് ബിനോയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് നഗരസഭയിൽ ശബ്‌ദയാനമായ രംഗങ്ങൾ ഉണ്ടായിരുന്നു .തുടർന്ന് ചെയർപേഴ്‌സൺ കൗൺസിൽ പിരിച്ചു വിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.

ഭരണ പക്ഷത്തെ തന്നെ ബിനു പുളിക്കക്കണ്ടം എന്ന സിപിഎം മെമ്പർ തന്റെ ചോദ്യത്തെ അവഗണിക്കുന്നു എന്ന് പരാതിപ്പെട്ടു ചെയർപേഴ്‌സന്റെ ഡയസിനു മുൻപിൽ ചെന്ന് ഈ കളി ഇവിടെ നടക്കില്ല എന്ന് പറഞ്ഞു;ചെയർപേഴ്‌സന്റെ  അജണ്ട പേപ്പർ  കൈയ്യിൽ എടുക്കുകയും.മേശമേൽ ശക്തിയായി ഇടിക്കുകയും ചെയ്തിരുന്നു.തുടർന്നാണ് ചെയർപേഴ്‌സൺ സഭ പിരിച്ചു വിട്ടതായി അറിയിച്ചത് .തുടർന്ന് അവർ നടത്തിയ പത്രസമ്മേളനത്തിൽ;തന്റെ മേശയിൽ ഇടിച്ചത് തന്നെ ഇടിച്ചതായാണ് കണക്കാക്കുന്നതെന്നും .പാർട്ടിയിൽ പരാതിപ്പെടുമെന്നുമറിയിച്ചിരുന്നു.

നഗരസഭംഗങ്ങളായ സിജി പ്രസാദ്;ലീന സണ്ണി എന്നിവർ ചെയർപേഴ്‌സണോടൊപ്പം കൂടെയുണ്ട് .പ്രാഥമിക ശുശ്രുഷകൾ നൽകിയിട്ടുണ്ട് .കൂടുതൽ ചികിത്സ വേണമോയെന്നുള്ള കാര്യങ്ങൾ ഡോക്ടർമാർ ചർച്ച ചെയ്യുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top