Crime

റിലയൻസിനെന്താ കൊമ്പുണ്ടോ..?മൂന്നാം കോവിഡ് തരംഗത്തിലും മാനദണ്ഡം ലംഘിച്ച റിലയൻസ് സൂപ്പർ മാർക്കറ്റ് പോലീസ് പൂട്ടിച്ചു ,മാനേജർ അറസ്റ്റിൽ

കോട്ടയം :പാലാ:റിലയൻസിനെന്താ കൊമ്പുണ്ടോ..?രണ്ടാം കോവിഡ് തരംഗത്തിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കട തുറന്നു പ്രവർത്തിച്ച പാലാ റിലയൻസ് സൂപ്പർ മാർക്കറ്റ് മൂന്നാം തരംഗത്തിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു തുറന്നു പ്രവർത്തിച്ചു.20 പേരിൽ കൂടുതൽ കൂട്ടം കൂടാൻ  പാടില്ലെന്നുള്ള നിയമം ലംഘിച്ചാണ് 39 ജീവനക്കാരുമായി റിലയൻസ് തുറന്നു പ്രവർത്തിച്ചത്.പോലീസ് എത്തുമ്പോൾ കടയ്ക്കുള്ളിൽ നാട്ടുകാരും ഉപഭോക്താക്കളും ഉണ്ടായിരുന്നു.എല്ലാവരും സർക്കാരിന്റെ കോവിഡ് മാനദണ്ഡം പാലിക്കാൻ ബാധ്യസ്ഥരാണെന്നു പാലാ എച്ച്  എസ് ഒ കെ പി ടോംസൺ പറഞ്ഞു.റിലയൻസ് മാനേജർ ഷിനോ ജോസഫിനെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top