Politics

 സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളിയായ ടോം ആദിത്യ

 സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളിയായ ടോം ആദിത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റാന്നി ഈട്ടിച്ചുവട് ഈരൂരിക്കൽ തോമസ് മാത്യുവിന്റെയും ഗുലാബി യുടെയും മകനാണ്. സ്വാതന്ത്ര്യ സമര സേനാനിയും പാലായിലെ സാമൂഹിക പ്രവർത്തകനുമായിരുന്ന വെട്ടം മാണിയുടെ പൗത്രനാണ് ടോം. ഭാര്യ ലിനി എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സാണ്. മക്കൾ: അഭിഷേക്, അലീന, ആൽബർട്ട്, അഡോണ, അൽഫോൻസ്. 2011 മുതൽ ബ്രഡ്ഡി സ്റ്റോക്ക് സൗത്ത് വാർഡിൽ നിന്നുള്ള കൗൺസിലറായ ടോം ഇത് രണ്ടാം തവണയാണ് നഗരത്തിന്റെ മേയറാകുന്നത്.

ടോം ബ്രിട്ടനിലെത്തിയ കാലം മുതൽ കൺസർവേറ്റീവ് പാർട്ടിയുടെ പ്രവർത്തകനായി പൊതുരംഗത്ത് സജീവമാണ്. 2007 മുതൽ ഇക്വാലിറ്റീസ് കമ്മിഷൻ ചെയർമാനായും പിന്നീട് കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ട ടോം 2017 ൽ ഡപ്യൂട്ടി മേയറും പിന്നീട് 2019 ൽ മേയറുമായി. ഒരുവർഷത്തിനുശേഷം മേയർ സ്ഥാനം ഒഴിഞ്ഞ് പാർട്ടിയുടെ കൗൺസിൽ ലീഡറായി സേവനം അനുഷ്ഠിച്ചു വരുന്നതിനിടെയാണ് ബുധനാഴ്ച വീണ്ടും മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. കൺസർവേറ്റീവ് പാർട്ടിയുടെ പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ആദ്യത്തെ ഏഷ്യൻ കൗൺസി ലറാണ് അദ്ദേഹം.

Facebook
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top