കോട്ടയം :ഈരാറ്റുപേട്ട :കേസിൽ വിജയിച്ചു പാട്ടു കുർബാന അർപ്പിച്ച ശേഷം തന്റെ ഏറ്റവും വലിയ സപ്പോട്ടറായ പി സി ജോർജിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിൽ ബിഷപ്പ് ഫ്രാങ്കോ എത്തി .രാവിലെ 11 ഓടെയാണ് ബിഷപ്പ് ഫ്രാങ്കോ എത്തിയത്.പി സി ജോര്ജും ,ഭാര്യയും ,മകൻ ഷോൺ ജോര്ജും ചേർന്ന് ഫ്രാങ്കോയെ സ്വീകരിച്ചു.



നേരത്തെ ഫ്രാങ്കോ ക്കെതിരെ കേസ് നൽകിയ കന്യാസ്ത്രീയെ വേശ്യ എന്ന് വിളിച്ച് പി സി ജോർജ് ആക്ഷേപിച്ചിരുന്നു.എന്നാൽ കന്യാസ്ത്രീ കേസ് കൊടുക്കുമെന്ന് വന്നപ്പോൾ വേശ്യ എന്ന വാക്ക് പിന് വലിക്കുന്നു എന്ന് ജോർജ് പത്ര സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.ഫ്രാങ്കോ ജയിലിൽ കിടന്നപ്പോൾ പാലാ ജയിൽ സന്ദർശിച്ചു മടങ്ങും വഴി ജയിലിനു മുന്നിൽ വച്ച് പത്രക്കാരോടായി അകത്ത് കിടക്കുന്നതു എന്റെ തന്തയാ എന്നും പി സി ജോർജ് പറഞ്ഞിരുന്നു.

എറണാകുളത്തെ സഭാ ഭൂമി തർക്കത്തിൽ കക്ഷി പിടിച്ച പി സി ജോർജ് മുണ്ടാണ് അച്ഛനെയും വ്യക്തിഹത്യ ചെയ്തിരുന്നു.എറണാകുളത്തെ പ്രശസ്ത കുടുംബത്തിൽ ജനിച്ച ഒരു വൈദീകൻ ജാര സന്തതിയാണെന്നു ഈയിടെയാ ഞാൻ മനസിലാക്കിയത്.പണ്ടൊക്കെ കുടുംബ മഹിമയും ഒക്കെയുള്ളവർക്കേ വൈദീകൻ ആകാൻ പറ്റുമായിരുന്നുള്ളു,പക്ഷെ ഇന്ന് ഏതു ചന്തയ്ക്കും വൈദീകനാകാൻ പറ്റും എന്നായിരുന്നു പി സി ജോർജിന്റ വിമർശനം. .

