കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഡല്‍ഹി റിപ്പബ്ലിക്ക് ദിന പരേഡില്‍ 24,000 പേര്‍ക്ക് മാത്രം അനുമതി. 24,000 പേരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുട്ടികള്‍, എന്‍സിസി കാഡറ്റുകള്‍, അംബാസിഡര്‍മാര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം നടന്ന റിപബ്ലിക് ദിന പരേഡില്‍ വിദേശപ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല.

55 വര്‍ഷത്തിനിടയില്‍ വിദേശ പ്രതിനിധികളില്ലാതെ റിപബ്ലിക് ദിനാഘോഷം നടന്നത് ഇതാദ്യമാണ്. ഇത്തവണ അഞ്ച് സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. കസാകിസ്താന്‍, ഉസ്ബക്കിസ്താന്‍, കിര്‍ഗിസ്താന്‍, തുര്‍ക്കിമിനിസ്താന്‍, തുടങ്ങി 4 രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.


