
ഈരാറ്റുപേട്ട : എസ് ഡി പി ഐ കൊട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഷഹീദ് ഷാൻ അനുസ്മരണം ഈരാറ്റുപേട്ട ഫൗസിയ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി ഉൽഘാടനം ചെയ്തു.
നിർഭയത്വത്തിന്റ രാഷ്ട്രീയം ഉയർത്തി പിടിച്ചപ്പോൾ വിളറിപൂണ്ട സംഘ്പരിവാർ ഫാസിസ്റ്റുകൾ എസ്.ഡിപി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ ആസൂത്രിതമായി കൊലപ്പെടുത്തിയത്. ഫാസിസത്തിന് വളരാൻ വെള്ളവും, വളവും കൊടുത്ത് വളർത്തിയത് സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളാണ് എന്ന് മുവാറ്റുപുഴ അഷറഫ് മൗലവി ഉത്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അദ്ധ്യക്ഷത വഹിച്ചു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം സോണൽ സെക്രട്ടറി എം എച്ച് ഷിഹാസ്,ഇമാംസ് കൗൺസിൽ സംസ്ഥാന സമിതിഅംഗം സാദിഖ് മന്നാനി, കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം അഡ്വ: സിപി അജ്മൽ, എസ് ഡി റ്റി യു ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് സാലി, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റസിയഷഹീർ, എസ്.ഡി.പി ഐ.ജില്ലാ വൈസ് പ്രസിഡന്റ യു. നവാസ്, ജില്ലാ ഖജാൻജി കെ.എസ്.ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിസാം ഇത്തി പുഴ എന്നിവർ സംസാരിച്ചുജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ സ്വാഗതവും, പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വ. മുഹമ്മദ് റിയാസ് ഇടക്കുന്നം നന്ദിയും പറഞ്ഞു.

