ചെന്നൈ; സംവിധായകന്‍ പ്രിയദര്‍ശന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിയദര്‍ശന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.


മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍; അറബിക്കടലിന്റെ സിംഹമാണ് പ്രിയദര്‍ശന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രണ്ട് വര്‍ഷം മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്ന ചിത്രം കഴിഞ്ഞ മാസമാണ് തിയറ്ററില്‍ റിലീസ് ചെയ്തത്.

തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇന്നലെ സംസ്ഥാനത്ത് 8981 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.


