തിരുവനന്തപുരം :തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. പാറശ്ശാല ധനുവച്ചപുരം പരുത്തിവിളയില്‍ ഇരുപതോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന വനിതാ പോലീസ് സിവില്‍ പോലീസ് ഉദ്യോഗസ്ഥയടക്കം നാലുപേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് ഗൂണ്ടാ ആക്രമണം നടന്നിരുന്നു. ഈ കേസില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്ന വിവരം പോലീസിനെ അറിയിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

പരുത്തിവിളയില്‍ ബിജുവിനും ഭാര്യയ്ക്കും സിവില്‍ പോലീസ് ഉദ്യോഗസ്ഥയായ സഹോദരിക്കും പരുക്കേറ്റു. ഇവറെ പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പിടികിട്ടാപ്പുള്ളിയുടെ നേതൃത്വത്തിലാണ് ഗൂണ്ടാ വിളയാട്ടം നടന്നത്. നാല് പേരടങ്ങുന്ന സംഘം വീടുകളില്‍ കയറി ആയുധം കാണിച്ച് ഭീഷണി മുഴക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാനുവിന്റെ നേതൃത്വത്തിലാണ് അതിക്രമം നടത്തിയത്.

