Education

മുഖ്യമന്ത്രി പിണറായി വിജയനും,ശിവൻകുട്ടിയും യൂറോപ്പിലേക്ക്.,മുഹമ്മദ് റിയാസ് പാരീസിലേക്ക്,വാസവൻ ഗൾഫിലേക്ക്

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിദേശ പര്യടനത്തിനു പുറപ്പെടുന്നു. മുഖ്യമന്ത്രിയും മന്ത്രി വി.ശിവൻകുട്ടിയും അടങ്ങുന്ന സംഘം ഒക്ടോബർ 1 മുതൽ രണ്ടാഴ്ച യൂറോപ്പ് സന്ദർശിക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഈ മാസം 19ന് പാരിസിലേക്കു പോകും. 20നു പാരിസിൽ തുടങ്ങുന്ന ഫ്രഞ്ച് ട്രാവൽ മാർട്ടിൽ പങ്കെടുക്കും. മന്ത്രി വി.എൻ.വാസവൻ ഈ മാസം അവസാനം ഗൾഫിലേക്ക് പോകും. ബഹ്റൈനിലെ മലയാളി സംഘടനയുടെ ക്ഷണം സ്വീകരിച്ചാണു 4 ദിവസത്തെ സന്ദർശനം.

 

ഫിൻലൻഡ്, നോർവേ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണു മുഖ്യമന്ത്രിയും സംഘവും സന്ദർശിക്കുന്നത്. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ് എന്നിവർ യുകെയിൽ മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പം ചേരുമെന്നു വാർത്തകൾ ഉണ്ടെങ്കിലും ഔദ്യോഗിക വൃത്തങ്ങൾ നിഷേധിച്ചു.

 

ഫിൻലൻഡ് സന്ദർശിക്കുന്ന സംഘത്തിൽ വിദ്യാഭ്യാസ മന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർ തുടങ്ങിയവർ ഉണ്ടാകും. ഫിൻലൻഡിലെ വിദ്യാഭ്യാസ മാതൃക പഠിക്കുകയാണ് ലക്ഷ്യം. 4 ദിവസം ഫിൻലൻഡിൽ ഉണ്ടാകും. തുടർന്നു നോർവേയിലേക്കും ബ്രിട്ടനിലേക്കും പോകും. യാത്രയുടെ അന്തിമ രൂപരേഖ 3 ദിവസത്തിനകം തയാറാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top