പാലാ :അമലോത്ഭവ ജൂബിലി തിരുന്നാളിന് നാടും നഗരവും ഒരുങ്ങിയപ്പോൾ ഇന്നലെ മുതൽ പാലാക്കാർ ചോദിക്കുന്നതാണ് .ഇപ്രാവശ്യം എന്താ കുരിശുപള്ളിയിൽ വൈദ്യുതി ദീപാലങ്കാരങ്ങൾ ഇല്ലാത്തത്.

ജൂബിലി തിരുന്നാൾ ആഘോഷകമ്മിറ്റി യോഗത്തിൽ തന്നെ വൈദീകർ വൈദ്യുതി ദീപാലങ്കാരങ്ങൾ കുരിശുപള്ളിയിൽ വേണ്ടെന്നു തീരുമാനിച്ചിരുന്നു .അത് ആഘോഷ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു .
വൈദ്യുതി ദീപാലങ്കാരങ്ങൾ മൂലം കുരിശു പള്ളിക്കുണ്ടാവുന്ന കേടുപാടുകളാണ് ഇങ്ങനെയൊരു തീരുമാനമെടുപ്പിക്കാൻ നിര്ബന്ധിതമാക്കിയത് .വൈദ്യുത ദീപാലങ്കാരങ്ങൾ കുരിശുപള്ളിയിൽ ബന്ധിപ്പിക്കാൻ കിലോ കണക്കിന് ആണികളാണ് ഉപയോഗിക്കുന്നത് .ഇത് കുരിശുപള്ളിയ്ക്ക് കേടുപാടികൾ ഉണ്ടാക്കിയിരുന്നു .ഓരോ വര്ഷവുമുള്ള പരിക്കുകൾ മൂലം പള്ളിക്കു ചോർച്ച വരെ വന്നിരുന്നെങ്കിലും ;കഴിഞ്ഞ വര്ഷം ലക്ഷങ്ങൾ മുടക്കി കേടു പൊക്കിയിരുന്നു .

പാലായിലെ നാനാ ജാതി മതസ്ഥരുടെ വിശ്വാസ കേന്ദ്രമായ പാലാ കുരിശുണ് പള്ളിയുടെ തനിമ നില നിർത്താനുള്ള ഈ തീരുമാനത്തെ ജൂബിലി ആഘോഷ കമ്മിറ്റിയും സ്വീകരിക്കുകയായിരുന്നു .എന്നാൽ അതിന്റെ കേട് തീർത്ത് പന്തലിൽ വൈദ്യുത ദീപാലങ്കാരങ്ങൾ മുമ്പന്നതിനേക്കാളും വിന്യസിച്ചിട്ടുണ്ട് .ളാലം മഹാറാണി കവലയിലും വൈദ്യുത ദീപാലങ്കാരങ്ങൾ മുമ്പന്നതിനേക്കാളും വിന്യസിച്ചിട്ടുണ്ട് .