Health

കോട്ടയം ജില്ലയില്‍ 319 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 319 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 319 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 165 പേര്‍ രോഗമുക്തരായി. 3617 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 150 പുരുഷന്‍മാരും 148 സ്ത്രീകളും 21 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 2650 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 347108 പേര്‍ കോവിഡ് ബാധിതരായി. 341565 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14640 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 63
ചങ്ങനാശ്ശേരി – 16
ഏറ്റുമാനൂര്‍ – 13
കാഞ്ഞിരപ്പള്ളി – 10
വിജയപുരം, പനച്ചിക്കാട്, നീണ്ടൂർ, ഭരണങ്ങാനം, അയർക്കുന്നം -9
വൈക്കം, പുതുപ്പള്ളി – 8
മരങ്ങാട്ടുപള്ളി, പാമ്പാടി, പാലാ, കുറിച്ചി – 7
പള്ളിക്കത്തോട്, കങ്ങഴ, മാടപ്പള്ളി, ചിറക്കടവ്, എലിക്കുളം, കടുത്തുരുത്തി, അതിരമ്പുഴ, വാകത്താനം, മണിമല -5
അയ്മനം, ഉദയനാപുരം, തീക്കോയി, കറുകച്ചാൽ, വാഴൂർ, കിടങ്ങൂർ, പറത്തോട് – 4
വെള്ളൂർ, രാമപുരം, ഈരാട്ടുപേട്ട, മീനച്ചിൽ, ഞീഴൂർ -3
കരൂർ, ഉഴവൂർ, മീനടം, കല്ലറ, കടനാട്, മണർകാട്, മുത്തോലി, തൃക്കൊടിത്താനം, പായിപ്പാട്, തലയോലപ്പറമ്പ്, മാഞ്ഞൂർ -2
വെളിയന്നൂർ, ആർപ്പൂക്കര, ചെമ്പ്, പൂഞ്ഞാർ, കൂരോപ്പട, കൊഴുവനാൽ, കൂട്ടിക്കൽ, മേലുകാവ്, കാണക്കാരി, ടി.വി. പുരം, വാഴപ്പള്ളി, മുളക്കുളം, വെച്ചൂർ, കുമരകം, അകലക്കുന്നം, നെടുംകുന്നം, എരുമേലി, കുറവിലങ്ങാട് – 1

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top