Kerala

നക്ഷത്രഫലം 2023 ജൂലൈ  09  മുതൽ 15   വരെ   വി സജീവ് ശാസ്‌താരം പ്രശസ്ത ജോതിഷൻ വി .സജീവ് ശാസ്താരം എഴുതുന്നു 

പതിറ്റാണ്ടുകളായി മുഖ്യധാരാ മാധ്യമങ്ങളിൽ ജ്യോതിഷ പംക്തി കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് വി. സജീവ് ശാസ്താരം  ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്
ഫോൺ :  96563 77700
🟡അശ്വതി : ഗുണദോഷസമ്മിശ്രമായ ഫലങ്ങള് നിലനില്ക്കുന്നു. തൊഴിൽപരമായ  അനുകൂലമാണ് . ജോലി സംബന്ധമായി  സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം.  സാമ്പത്തികനേട്ടമുണ്ടാകും  ഉണ്ടാവുക. തര്ക്കങ്ങളില് മധ്യസ്ഥം വഹിക്കേണ്ടിവരും .
🟣ഭരണി  : അവിചാരിത ധനലാഭം.  അന്യദേശവാസം വേണ്ടിവരും. സാമ്പത്തികവിഷമതകള് ശമിക്കും. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. സന്താനങ്ങള്ക്കായി പണം ചെലവിടും.  ധനപരമായ നേട്ടം .
🟢കാർത്തിക : ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില് സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തില് വിജയം. നേട്ടങ്ങള് മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങള് വർദ്ധിക്കും .
🔵രോഹിണി :  അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിതസുഖം വര്ധിക്കും. സ്വന്തം കഴിവിനാല് കാര്യങ്ങള് സാധിക്കും. ദീര്ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള് വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില് നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും.
🟠മകയിരം  : നിമനസ്സിൽ ഉദ്ദേശിച്ച  കാര്യങ്ങൾ  സാധിക്കുകയില്ല , ആരോഗ്യസ്ഥിതിമോശമായിരിക്കും, മൂത്രായശ രോഗങ്ങൾ പിടിപെടാം, പണച്ചെലവധികരിക്കും അനാവശ്യ പണച്ചെലവ്  നേരിടും. ദീഘ ദൂരയാത്രകൾ വേണ്ടിവരും .
🟡തിരുവാതിര  : സാമ്പത്തികമായ വിഷമതകൾ ശമിക്കും  ,ആരോഗ്യപരമായി ഉന്മേഷം  , തൊഴിൽ രംഗം പുഷ്ടിപ്പെടും.വാഗ്വാദങ്ങളിൽ ഏർപ്പെടും ,  പ്രേമ ബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ .  പുതിയ വാഹനം വാങ്ങുവാൻ ആലോചിക്കും .
🔵പുണർതം : അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും , വ്യവഹാരങ്ങളിൽ തിരിച്ചടികൾ, പുണ്യ സ്ഥല സന്ദർശനം , പരിശ്രമത്തിനു തക്ക ഫലം ലഭിക്കും , ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, വാക്കു തർക്കങ്ങൾ, തൊഴിൽ രംഗത്ത് നേട്ടങ്ങൾ.
🟠പൂയം  : ആയുധം, അഗ്നി ഇവയാൽ പരുക്കുകൾക്കു സാദ്ധ്യത , സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി, പണമിടപാടുകളിൽ നഷ്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും .
🔴ആയില്യം  : ബന്ധുക്കൾ തമ്മിൽ ഭിന്നത , സഞ്ചാരക്ലേശം വർദ്ധിക്കും , കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , വാഹനത്തിന്  അറ്റകുറ്റപ്പണികൾ.
🟢മകം  : രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. ഏര്പ്പെടുന്ന കാര്യങ്ങളില് വിജയം.
വിദ്യാഭ്യാസപരമായും തൊഴില്പരമായും ഉയര്ന്നവിജയം കൈവരിക്കും. സുഹൃദ് -ബന്ധു ജന സമാഗമം .
🟠പൂരം : ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള് നിമിത്തം നേട്ടം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള് നടത്തും.
🔵ഉത്രം  :  വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്ധിക്കും. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. മാനസികമായി  നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. സമ്മാനങ്ങള് ലഭിക്കുവാന് ഇടയുണ്ട്.
🔴അത്തം  : അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. ധനകാര്യസ്ഥാപനങ്ങളില് നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്ക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.  ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും.
🔵ചിത്തിര :  തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങള് മാറും.   പുതിയ സംരംഭങ്ങളില് ഏർപ്പെടുന്നതിന്  അവസരമൊരുങ്ങും . യാത്രകള് വഴി നേട്ടം. ഭവനനിര്മാണം പൂര്ത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം ലഭിക്കും.
🔵ചോതി  : ഉദ്യോഗാര്ഥികള്ക്ക് സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും. പണമിടപാടുകളില് നഷ്ടങ്ങള്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. മംഗളകര്മങ്ങളില് സംബന്ധിക്കും. ഗൃഹനിര്മാണത്തില് പുരോഗതി കൈവരിക്കും.
🔴വിശാഖം  : വിദ്യാര്ഥികള്ക്ക് പഠനത്തില് മികവുപുലര്ത്താന് സാധിക്കും.  ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്ക്ക് ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല് പരിക്കേല്ക്കുവാന് സാധ്യതയുണ്ട്. ഗുണാനുഭവങ്ങള് വര്ധിച്ചുനില്ക്കും.
🟢അനിഴം : ഏര്പ്പെടുന്ന പ്രവര്ത്തനങ്ങളില് വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള് ശമിക്കും.  സഹോദരങ്ങളില്നിന്നുള്ള സഹായം ലഭിക്കും. തൊഴിലില് ഉത്തരവാദിത്വം വര്ധിക്കും. പ്രണയസാഫല്യമുണ്ടാകും. തൊഴിൽപരമായ  യാത്രകള് വേണ്ടിവരും.
🟠തൃക്കേട്ട : തൊഴിലില് നിന്നുള്ള നേട്ടങ്ങള് കൈവരിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. സുഹൃത്തുക്കള്വഴി കാര്യസാധ്യം. പൊതുപ്രവര്ത്തനങ്ങളില് നേട്ടം.  സാമ്പത്തികബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങൾ പുനരാരംഭിക്കുവാൻ  കഴിയും . ഏറ്റെടുത്ത ജോലികൾ  പൂർത്തീകരിക്കും.
🔵മൂലം : ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും ,  ഭാഗ്യ പരീക്ഷണങ്ങളിൽ ധന നഷ്ടം . കർമ്മ രംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം. യാത്രകൾ, ബന്ധുക്കളെ സന്ദർശിക്കും , ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും.
🟢പൂരാടം : കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, മാതാവിന് അരിഷ്ടത.സുഹൃദ് സഹായം വർദ്ധിക്കും , സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർദ്ധിക്കും ,  തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം.
🟣ഉത്രാടം :   ഗൃഹനിർമ്മാണത്തിൽ പുരോഗതി,  സംസാരത്തിൽ അധിക ശ്രദ്ധ പുലർത്തുക , അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, പഠനത്തിൽ ശ്രദ്ധ വർദ്ധിക്കും. കുടുംബസുഹൃത്തുക്കളില് നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്കാര്യങ്ങള്ക്കായി പണം ചെലവഴിക്കും .
🟡തിരുവോണം :  കൃഷിപ്പണിയില് താത്പര്യം വര്ധിക്കും. മോഷണം പോയ വസ്തുക്കള് തിരികെ കിട്ടും.തൊഴില്രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.   തൊഴിൽരംഗത്ത് നിലനിന്നിരുന്ന അനശ്ചിതത്വം മാറും. ബന്ധുക്കള്വഴി കാര്യലാഭം.
🔴അവിട്ടം : സ്നേഹിക്കുന്നവരില് നിന്ന് എതിര്‍പ്പ് നേരിടും.  ഒന്നിലധികം തവണ ദീര്‍ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും. ഇഷ്ടജനങ്ങള്‍ക്ക് തൊഴില്‍പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം.
🔵ചതയം : പ്രധാന ദേവാലയങ്ങളില് വഴിപാട് കഴിക്കുവാനവസരം. കടങ്ങള് വീട്ടുവാന് സാധിക്കും.ഭക്ഷണസുഖം വര്ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. രോഗശമനം ഉണ്ടാകും.  മനസിന്റെ മ്ലാനത മാറും . ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി പൂർത്തീകരിക്കും .
🟢പൂരുരുട്ടാതി : പലതരത്തില് നിലനിന്നിരുന്ന വിഷമതകള്ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്ഗങ്ങളില് ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില് നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില് നേട്ടങ്ങള്.
🟣ഉത്രട്ടാതി :  മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും.  ബന്ധുജനങ്ങളില് നിന്നുള്ള അനുഭവങ്ങള് കിട്ടും.
🔴രേവതി :  രോഗാവസ്ഥയിലുള്ളവര്ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള് പുതുതായി വാങ്ങും. സുഹൃത്തുക്കള്ക്കായി പണം ചെലവഴിക്കേണ്ടിവരും. ഗുശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തി.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top