Thursday, November 11, 2021

ഫോക്കസ് @ ബെറ്റർ ലൈഫ് പദ്ധതിക്ക് നാളെ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം കുറിക്കും


വാകക്കാട്: കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനു സഹായകരമാകുന്ന ഫോക്കസ് @ ബെറ്റർ ലൈഫ് എന്നൊരു പദ്ധതിക്ക്  വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം കുറിക്കുന്നു. സ്കൂളിലെ വിജയദിനാഘോഷം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ഉദ്ഘാടനം ചെയ്യും. 2021  ൽ എസ് എസ് എൽ സി  പരീക്ഷയെഴുതിയവരിൽ പകുതിയിലധികം കുട്ടികളും ഫുൾ എ പ്ലസ് നേടിക്കൊണ്ടാണ് സ്കൂളിന് തുടർച്ചയായ പതിമൂന്നാം വർഷവും എസ് എസ് എൽ സി ക്ക് നൂറു ശതമാനം വിജയം സമ്മാനിച്ചത്. 62 കുട്ടികൾ പരീക്ഷ എഴുതിയതിൽ 32 കുട്ടികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 
സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ  കോവിഡിൻ്റെ വിഷമകരമായ അവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസമേകുന്നതിനും പ്രതിസന്ധിഘട്ടങ്ങളേ അതിജീവിച്ച് തങ്ങളുടെ മേഖലകളിൽ മുന്നേറുന്നതിനും പ്രചോദനാത്മകമായ ബോധ്യങ്ങൾ പകർന്നു നല്കി സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്നൊരുക്കുന്ന പദ്ധതിയായ 'ഫോക്കസ് @ ബെറ്റർ ലൈഫ്' ന് കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും  ഡെപ്യൂട്ടി കളക്ടറുമായ ജിനു പുന്നൂസ് തുടക്കം കുറിക്കും. കെ സി എസ് എൽ പാലാ രൂപത ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട്  മുഖ്യപ്രഭാഷണം നടത്തും. പ്രോജക്ടിൻ്റെ ഭാഗമായി പ്രഗത്ഭരായ വ്യക്തികളുടെ പ്രചോദനാത്മകമായ വിവിധ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. കോവിഡ് മഹാമാരിയിൽ താളം തെറ്റിയ കുട്ടികൾക്കും മാതാപിതാക്കൾക്കും ആത്മവിശ്വാസവും കരുത്തും പകർന്നു കൊടുക്കുന്നതിനുള്ള വിവിധ പരിപാടികളും ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സോഷ്യൽ മീഡിയയും ഉപയോഗപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയിൽ തല്പരരായ കുട്ടികളുടെ ഗ്രൂപ്പും രൂപീകരിക്കും.കെ. സി. എസ്. എൽ. പാലാ രൂപതയുടെയും വാകക്കാട് അൽഫോൻസാ ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ മുവായിരത്തോളം കുട്ടികൾ പങ്കെടുത്ത അഖില കേരളാ അൽഫോൻസാ ക്വിസിൽ സംസ്ഥാനതലത്തിൽ വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡും വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിന്റെ നവതി മെമ്മോറിയൽ എവർറോളിംങ് ട്രോഫിയും യോഗത്തിൽവച്ച്  സമ്മാനിക്കും. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെഞ്ചമിൻ ടി ജെ ഫോക്കസ് @ ബെറ്റർ ലൈഫ് പദ്ധതിയുടെ ലോഗോ  പ്രകാശനം ചെയ്യും.ഈരാറ്റുപേട്ട ബ്ലോക്ക് മെംബർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെബർ അലക്സ് ,  പി റ്റി എ പ്രസിഡൻ്റ സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്  എന്നിവർ പ്രസംഗിക്കും.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only