Thursday, November 25, 2021

മകളുടെ വിവാഹത്തിന്റെ തലേന്ന് മകളെയും ഭാര്യയെയും അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

 



തിരുവനന്തപുരം :മകളുടെ വിവാഹത്തിന്റെ തലേന്ന് മകളെയും ഭാര്യയെയും അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു.പിതാവിന്റെ സമ്മതം കൂടാതെ പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്നാണ് സംഭവം.തലയ്ക്ക് പരിക്കുമായി കതിര്‍മണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം നടന്നു. ചൊവ്വാഴ്ച്ച രാത്രിയാണ് ആക്രമണം. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ അച്ഛനെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു.



ആറാലുംമൂട് പൂജാ നഗര്‍ മണ്ണറത്തല വീട്ടില്‍ പ്രദീപ് ചന്ദ്രന്‍ ആണ് ഭാര്യ ശ്രീലതയെയും മകള്‍ ലിജയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തന്റെ ഇഷ്ടമില്ലാതെ മകളുടെ വിവാഹം നടത്തുന്നതിലുള്ള ദേഷ്യവും മനോവിഷമവും ആണ് ആക്രമണത്തിന് കാരണം എന്നും പൊലീസ് പറഞ്ഞു.





ബെംഗളൂരുവിലെ സ്വകാര്യ കംപ്യൂട്ടര്‍ കമ്പനിയിലെ ജീവനക്കാരിയായ ലിജ കൂടെ ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശിയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹം ബുധനാഴ്ച ബാലരാമപുരത്തെ കല്യാണ മണ്ഡപത്തില്‍വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ വിവാഹില്‍ പ്രദീപിന് സമ്മതമില്ലായിരുന്നു.ഇതേ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only