Wednesday, November 24, 2021

ഫോണില്‍ സൊള്ളിക്കൊണ്ട് ബസ്സ് ഓടിച്ചു വേഷം മാറിയെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൈയ്യോടെ പൊക്കി

  


തൊടുപുഴ :ഫോണില്‍ സൊള്ളിക്കൊണ്ട് ബസ്സ് ഓടിച്ചു വേഷം മാറിയെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൈയ്യോടെ പൊക്കി ലൈസന്‍സും പോയി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറെ മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തെളിവുസഹിതം പിടികൂടിയത്. ഈരാറ്റുപേട്ട – തൊടുപുഴ – വണ്ണപ്പുറം റൂട്ടിലോടുന്ന അച്ചൂസ് ബസ്സിലെ ഡ്രൈവറായ കോടിക്കുളം വെളിയത്ത് സലാമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. ഇയാളുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഒ നിര്‍ദേശം നല്‍കി.


Ad


ഇയാള്‍ മങ്ങാട്ടുകവല മുതല്‍ വണ്ണപ്പുറം വരെ പതിവായി മൊബൈലില്‍ സംസാരിച്ചാണു ബസോടിക്കുന്നതെന്ന് കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി.എ നസീറിനു പരാതി ലഭിച്ചിരുന്നു. ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ബസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ ഒരു അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഫ്ടിയില്‍ ബസില്‍ കയറി. തുടര്‍ന്ന് മൊബൈലില്‍ സംസാരിച്ച് ബസോടിക്കുന്ന ദൃശ്യം പകര്‍ത്തി ഡ്രൈവറെ കയ്യോടെ പിടികൂടുകയായിരുന്നു. പതിവായി ഇയാള്‍ മൊബൈലില്‍ സംസാരിച്ചു ബസോടിക്കാറുണ്ടെന്ന് യാത്രക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.




Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only