Tuesday, November 23, 2021

തീക്കോയി ഗ്രാമ പഞ്ചായത്തിൽ നിയമനം പ്രഹസനം:നിയമനങ്ങളെല്ലാം സ്വന്തക്കാർക്ക്,യുവജന സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്

 



തീക്കോയി ഗ്രാമ പഞ്ചായത്തിൽ നിയമനം പ്രഹസനം. NREGS. യിലെ ഡാറ്റാ എൻട്രിഓപ്പറേറ്റർ ആയി കോൺഗ്രസ് നേതാവിന്റെ മകളെ നിയമിച്ചുകൊണ്ട് ഉത്തരവായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, വനിതാ കോൺഗ്രസിന്റെ നിയോജകമണ്ഡലം നേതാവും ആയ ഓമന ചന്ദ്രന്റെ മകൾ അപർണ ചന്ദ്രനെ ആണ് നിയമിച്ചത്. 


നിരവധി ആളുകളെ ഈ ഇന്റർവ്യൂ ലേക്ക് ക്ഷണിക്കുകയും ഇൻറർവ്യൂ പ്രഹസനമാക്കുകയും ചെയ്തു മുൻപരിചയമുള്ള ഒട്ടേറെ സാധാരണക്കാരും പാവപ്പെട്ടവരെയും തടഞ്ഞുകൊണ്ടാണ് ഈ നിയമം നടന്നിരിക്കുന്നത്. ഈ നേതാവ് അടുത്തമാസം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടേണ്ട വ്യക്തിയാണ് അഴിമതി നിറഞ്ഞ നിയമനത്തിനെതിരെ LDF UDF കക്ഷി രാഷ്ട്രീയത്തിന് അന്തിമമായി മെമ്പർമാർ ഈ നിയമത്തിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തി.സ്വജന പക്ഷപാതത്തിനെതിരെ പ്രത്യക്ഷ സമര പരിപാടികൾ നടത്തുവാൻ യുവജന സംഘടനകൾ തീരുമാനമെടുത്തിരിക്കയാണ്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only