Tuesday, November 23, 2021

അഭിനവിനെ അഭിനന്ദിച്ച് സുരേഷ് ഗോപി.,ആഗ്രഹ സാഫല്യം നേടി അഭിനവ്

 തൃശൂർ :'വാട്സ്ആപ് ' നോടു കിടപിടിക്കുന്ന ഒരു സീക്രട്ട് മെസ്സേജിങ്ങ് ആപ് വികസിപ്പിച്ചെടുത്തിരിക്കുന്ന  പ്ലസ് വൺ വിദ്യാർത്ഥിയാണ് അഭിനവ്.  പാലക്കാട് , ഒറ്റപ്പാലം , അമ്പലപ്പാറ സ്വദേശിയായ അഭിനവ് ,ലോക്ക് ഡൗൺ  കാലം മികച്ച കണ്ടുപിടുത്തത്തിന് നേരമാക്കി മാറ്റി.16 വയസ്സിനുള്ളിൽ 18 ലധികം ഓൺ ലൈൻ ആപുകളാണ് സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്തത്. ഇപ്പോഴിതാ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ് " ലും ഇടം പിടിച്ചിരിക്കുന്നു.  സന്ദേശങ്ങളുടെ സ്വകാര്യത അവകാശപ്പെടുന്ന സീക്രട്ട് മെസ്സേജ് ആപിൻ്റെ ശില്പിയാണ് അഭിനവ് . ഏറെ സുരക്ഷിതമെന്ന് സൈബർ വിദഗ്ദ്ധർ പോലും അഭിനന്ദനം പറഞ്ഞ രീതി.ഇതിനകം 18 ലധികം ഓൺ ലൈൻ ആപുകൾ സ്വന്തമായി വികസിപ്പിച്ചെടുത്തെങ്കിലും പ്രായപൂർത്തിയാവാത്തതിനാൽ Play Store ൽ ലഭ്യമല്ലാ.സാമ്പത്തികമായി വളരെ പിന്നോക്ക സാഹചര്യത്തിൽ നിന്നുമാണ് അഭിനവിൻ്റെ നേട്ടങ്ങളെന്നത് എടുത്തു പറയേണ്ടതാണ്.  മലയാളത്തിലെ പ്രമുഖ ചാനലുകളിലും, ഇംഗ്ലീഷ് മലയാളം പത്രങ്ങളിലും അഭിനവിൻ്റെ നേട്ടങ്ങളെ കുറിച്ചുള്ള വാർത്തകൾ ഇതിനോടകം വന്നു കഴിഞ്ഞു.ചെന്നൈയിൽ ചെറിയൊരു ചായക്കട നടത്തുകയാണ് അച്ഛൻ രാമദാസ്. അമ്മ ധന്യ ഒരു ഫോട്ടോ സ്റ്റുഡിയോ ജീവനക്കാരിയും.  തൻ്റെ നേട്ടങ്ങൾക്കു പിന്നിൽ രക്ഷിതാക്കളുടെയും , അദ്ധ്യാപകരുടെയും പിന്തുണയെന്ന് പഠനത്തിലും സമർത്ഥനായ ഈ മിടുക്കൻ പറയുന്നു.ഈ കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു താൻ അത്രമേൽ സ്നേഹിച്ചാരാധിക്കുന്ന ശ്രീ.സുരേഷ് ഗോപി MP യെ നേരിൽ കാണണമെന്നും തൻ്റെ നേട്ടങ്ങൾ അദ്ദേഹവുമായി പങ്കു വയ്ക്കണമെന്നും.ഇക്കാര്യം അഭിനവ് , പ്രശസ്ത ചാനൽ പ്രോഗ്രം അവതാരകനും മിമിക്രി ആർട്ടിസ്റ്റുമായ റെജി രാമപുരം മുഖാന്തിരം സുരേഷ് ഗോപിയുടെ പാലായിലുള്ള കുടുംബ സുഹൃത്ത് ,  ബിജു പുളിക്കകണ്ടെത്തിനെ അറിയിച്ചു.  ഇക്കഴിഞ്ഞ ഞായറാഴ്ച (21-11-2021) ബിജു പുളിക്കകണ്ടം ,അഭിനവിനെയും കുടുംബത്തെയും കൂട്ടി തൃശ്ശൂരിൽ , മണ്ണൂത്തിയിലെ , സുരേഷ് ഗോപി താമസ്സിക്കുന്ന വീട്ടിൽ എത്തി അഭിനവിനെ സുരേഷ് ഗോപിയ്ക്ക് പരിചയപ്പെടുത്തി.അഭിനവ് തൻ്റെ നേട്ടങ്ങൾ ഒന്നൊന്നായി സുരേഷ് ഗോപിയ്ക്ക് കാണിച്ചു മനസ്സിലാക്കിക്കൊടുത്തു.അഭിനവിനെ അകമഴിഞ്ഞ് അഭിനന്ദിച്ച സുരേഷ് ഗോപി ,ആ കൊച്ചു മിടുക്കൻ്റെ ഭാവിപഠനത്തിനും കണ്ടുപിടുത്തങ്ങൾക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.  അഭിനവിൻ്റെ നേട്ടങ്ങൾ കേന്ദ്രത്തിൽ പ്രധാനമന്ത്രി , IT മന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയിൽ എത്തിക്കാൻ ശ്രമിക്കുമെന്നും ഉറപ്പു നൽകിയാണ് അഭിനവിനെയും കുടുംബത്തെയും യാത്രയാക്കിയത്.ബിജെപി  തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ അനീഷ് കുമാർ ,  ബിജു പുളിക്കകണ്ടം പാലാ , സുജിത്ത് ഭാരത് , റെജി രാമപുരം , അഭിനവിൻ്റെ മാതാവ് ധന്യ , ദീപ രമേശ്  എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അഭിനവും സുരേഷ് ഗോപിയുമായുള്ള കൂടികാഴ്ച  നടന്നത്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only