Thursday, November 11, 2021

ഓപ്പറേഷന്‍ സത്യ ഉജ്ജല വൻ വിജയം :സംസ്ഥാനത്തെ സബ്ബ്‌ രജിസ്മാര്‍ ഓഫീസുകളില്‍ വ്യാപകമായിക്രമക്കേടുകള്‍ വിജിലൻസ് പിടികൂടി



കോട്ടയം :സംസ്ഥാനത്തെ സബ്ബ്‌ രജിസ്മാര്‍ ഓഫീസുകളില്‍ വ്യാപകമായിക്രമക്കേടുകള്‍ നടക്കുന്നുവെന്നും, യഥാര്‍ത്ഥ കെട്ടിട വിലയേക്കാള്‍ വിലകുറച്ച്‌ രജിസ്ടേഷന്‍ നടത്തുന്നുവെന്നും ഇടപാടുകാരില്‍ നിന്നും ആധാരം എഴുത്തുകാര്‍ രജിസ്കാര്‍ ഓഫീസിലെ  ഉദ്യോഗസ്ഥര്‍ക്ക്‌ വേണ്ടി ഇടനിലക്കാരായി നിന്ന്‌ അധികം പണം ഇടപാടുകാരില്‍ നിന്നുംവാങ്ങുന്നതായും മറ്റുമുള്ള ആരോപണം സംബന്ധിച്ച്‌ സംസ്ഥാന വ്യാപകമായി സബ്ബ്‌ രജിസ്മാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധനനടത്തണമെന്ന ബഹുമാനപ്പെട്ട വിജിലന്‍സ്‌ ഡയറക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ 1/11/2021 (വ്യാഴം) 03.30 മണി മുതല്‍ കോട്ടയം, ആലപ്പുഴ,ഇടുക്കി ജില്ലകളിലെ  വിവിധ സബ്ബ്‌ രജിസ്മാര്‍ ഓഫീസുകളില്‍ വിജിലന്‍സ്‌ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയതില്‍ നിരവധി ക്രമക്കേടുകള്‍കണ്ടെത്തുകയുണ്ടായി.




കോട്ടയം ആലപ്പുഴ ഇടുക്കി ജില്ലകളില്‍ നടത്തിയ പരിശോധനയില്‍കെട്ടിടങ്ങളുടെ വാല്യുവേഷന്‍ നിര്‍ണ്ണയത്തില്‍ നിരവധി അപാകതകളുംക്രമക്കേടുകളും നടക്കുന്നതായി കണ്ടെത്തി. ആധാരം എഴുത്തുകാര്‍ വാങ്ങുന്നഫീസിന്റെ രസീത്‌ ഫയലില്‍ സൂക്ഷിക്കുന്നില്ലായെന്നും, സബ്ബ്‌ രജിസ്മാര്‍ഓഫീസിലെ ജീവനക്കാര്‍ തങ്ങളുടെ കൈവശമുള്ള പണത്തിന്റെ വിവരങ്ങള്‍എഴുതി സൂക്ഷിക്കുന്ന രജിസ്റ്ററില്‍ (ക്യാഷ്‌ ഡിക്ലറേഷന്‍ രജിസ്റ്ററില്‍) തിരിമറിനടത്തുന്നതായും കണ്ടെത്തി.




കോട്ടയം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഒരു സബ്ബ്‌ രജിസ്കാര്‍ഓഫീസിലെ ഉദ്യോഗസ്ഥന്‍ അതാത്‌ ദിവസം ലഭിക്കാവുന്ന കൈക്കൂലി പണംമുന്‍കൂറായി ക്യാഷ്‌ ഡിക്ലറേഷന്‍ രജിസ്റ്ററില്‍ സ്ഥിരമായി എഴുതിവരുന്നതായി കാണപ്പെട്ടു. വിജിലന്‍സ്‌ സംഘം നടത്തിയ പരിശോധനയില്‍ടിയാന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്ന തുകയില്‍ വളരെ കുറവ്‌ തുകമാത്രമേ കൈവശം ഉണ്ടായിരുന്നുള്ളുവെന്നും കൈക്കൂലിയായി ലഭിക്കുന്ന തുകഅക്കണ്ട്‌ ചെയ്യുന്നതിന്‌ വേണ്ടിയാണ്‌ ഇപ്രകാരം കൂടിയ തുക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും കൂടാതെ ടി ഉദ്യോഗസ്ഥന്‍ വലിയ തുകയുടെഷെയര്‍ ട്രേഡിംഗ്‌ നടത്തുന്നയാളായാണെന്നും വിജിലന്‍സ്‌ സംഘംകണ്ടെത്തിയിട്ടുള്ളതാണ്‌.



കോട്ടയം ജില്ലയിലെ ഒരു സബ്ബ്‌ രജിസ്മാര്‍ ആഫീസില്‍ സംശയകരമായി സാഹചര്യത്തില്‍ കാണപ്പെട്ട നാല്‌ ആധാരംഎഴുത്തുകാരില്‍ നിന്നുമായി 22,352/- രൂപ കണ്ടെടുത്തിട്ടുള്ളതും ടി തുക  രജിസ്മാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക്‌ കൈക്കൂലി നല്‍കുവാന്‍കൊണ്ടുവന്നതാണെന്ന്‌ കാണുകയാല്‍ പണം പിടിച്ചെടുത്തിട്ടുള്ളതുമാണ്‌.


ആലപ്പുഴ ജില്ലയിലെ പരിശോധനയില്‍ ഒരു സബ്ബ്‌ രജിസ്കാര്‍ആഫീസിലെ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും കണക്കില്‍പെടാത്ത 19,340/-രൂപ കാണപ്പെട്ടത്‌ സംബന്ധിച്ച്‌ വ്യക്തമായ  വിശദീകരണംനല്‍കാതിരുന്നതിനാല്‍ ടി പണം വിജിലന്‍സ്‌ സംഘം ബന്തവസ്സിലെടുത്തു.ഇടുക്കി ജില്ലയിലെ പരിശോധനയില്‍ ഒരു സബ്ബ്‌ രജിസ്കാര്‍ആഫീസിലെ ഭക്ഷണ മുറിയിലെ മേശവലിപ്പില്‍ നിന്നും കണക്കില്‍പെടാത്ത1,350/- രൂപയും കൂടാതെ മറ്റൊരു ജീവനക്കാരന്റെ പക്കല്‍ നിന്നുംകണക്കില്‍പെടാത്ത 500/- രൂപയും കണ്ടെടുത്ത്‌ ആയത്‌ബന്തവസ്സിലെടുത്തിട്ടുള്ളതുമാണ്‌.



വിവിധ ജില്ലകളില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ്‌ഡി.വൈ.എസ്‌.പി. മാരായ ശ്രീ. എ. കെ. വിശ്വനാഥന്‍, ശ്രീ. ശ്രീ. എം. കെ.മനോജ്‌, ശ്രീ. വിദ്യാധരന്‍ കെ. എ. ശ്രീ. വി. ആര്‍. രവികുമാര്‍, പോലീസ്‌ഇന്‍സ്പെക്ടര്‍മാരായ ശ്രീ. സജു എസ്‌. ദാസ്‌, ശ്രീ. മനോജ്‌ കുമാര്‍, ശ്രീ.അനില്‍ കുമാര്‍, ശ്രീ. നിസാം എസ്‌. ആര്‍. ശ്രീ. റെജി എം. കുന്നിപ്പറമ്പന്‍,ശ്രീ. രതീന്ദ്രകുമാര്‍, ശ്രീ. ടിപസ്ണ്‍ തോമസ്‌ മേക്കാടന്‍ ശ്രീ. എസ്‌.ജയകുമാര്‍, ശ്രീ. വിനോദ്‌ സി, ശ്രീ. മഹേഷ്‌ പിള്ള, , ശ്രീ. രാജേഷ്‌ കുമാര്‍,ശ്രീ. പ്രശാന്ത്‌ കുമാര്‍, ശ്രീ. ജി. സുനില്‍ കുമാര്‍.


എസ്‌.ഐ. മാരായ പ്രദീപ്‌ കുമാര്‍, സന്തോഷ്‌ കുമാര്‍ കെ., തോമസ്‌ജോസഫ്‌, അനില്‍ കുമാര്‍, പ്രസന്നകുമാര്‍, ജോയി എ. ജെ., അജീഷ്‌ കുമാര്‍,മനോജ്‌ ബി., ഹരിദാസ്‌ കെ..,എ.എസ്‌.ഐ. മാരായ സ്റ്റാന്‍ലി തോമസ്‌, ടിജൂുമോന്‍ തോമസ്‌, സുരേഷ്‌കുമാര്‍, പ്രസാദ്‌ കെ. സി., സുരേഷ്‌ ബാബ്ദ, ജയലാല്‍, സാബ്ദ വി. റ്റി.,ജയിംസ്‌ ആന്റണി, ബിനോയി, ബിനു ഡി., തുളസീദര കുറുപ്പ്‌ ഷാജികുമാര്‍,ജയിംസ്‌ ആന്റണി, ബിജുമോന്‍, ജയലാല്‍,


പോലീസ്‌ ഉദ്യോഗസ്ഥരായ അനൂപ്‌ പി. എസ്‌., അനൂപ്‌ കെ.എ..,ഷിനോദ്‌ പി. ബി., ജോസഫ്‌, ലിജു ജോര്‍ജ്ജ്‌, എ. ജി. ശോഭന്‍, അനില്‍ കെ.സോമന്‍, ബിജു കെ. ജി., സനല്‍ ചക്രപാണി, കിഷോര്‍ കുമാര്‍, സുനീഷ്‌,സമീഷ്‌, രഞ്ജിനി, നീതു, രജനി രാജന്‍ തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only