Saturday, November 13, 2021

ശിശുദിനാഘോഷം നവംബർ 14 മണിയംകുന്ന് സ്കൂളിൽ


ഈരാറ്റുപേട്ട:മണിയംകുന്ന്: കോവിഡ്  19 രോഗബാധയെത്തുടർന്ന് ദീർഘ നാളുകളായി അടച്ചിരുന്ന സ്ക്കൂൾ തുറന്നതിനു പിന്നാലെയാണ് നവംബർ 14 ന്റെ  ശിശുദിനം എത്തിയത്. നെഹ്‌റുവിന്റെ 132-ാമത് ജന്മവാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നത്. കുട്ടികൾ സ്നേഹത്തോടെ ചാച്ചാ നെഹ്‌റു എന്ന് വിളിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് കുട്ടികൾ ശിശുദിനമായി ആഘോഷിക്കുന്നത്.



ഈ വർഷത്തെ ശിശുദിനാഘോഷത്തിന് മണിയംകുന്ന് സെന്റ് ജോസഫ്സ് യു.പി സ്ക്കൂളും ഒരുങ്ങുകയാണ്. ഈവർഷത്തെ ആഘോഷത്തിന് സ്ക്കൂൾ നടത്തിവരുന്ന റേഡിയോ ബെൽ മൗണ്ട് പരിപാടിയിൽ റേഡിയോ പ്രോഗ്രാം അവതരിപ്പിക്കുന്നത് ടീച്ചർമാർ. മണിയംകുന്ന് സ്ക്കൂളിലെ അധ്യാപകർ നാളെ കുട്ടികളാകുന്നു. റേഡിയോ ബെൽ മൗണ്ട് പരിപാടിക്കായി നമുക്ക് കാതോർക്കാം. ഈ ശിശുദിനത്തിൽ നന്മയുടേയും സ്നേഹത്തിന്റെയും വിത്തുകൾ വിതക്കാം.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only