Friday, November 12, 2021

എസ്.ഡി പി ഐ കെ.എസ്.ആർ.ടി.സി.ഡിപ്പോയിലേക്ക് മാർച്ച് നടത്തി

 


ഈരാറ്റുപേട്ട :കെ.എസ്.ആർ.ടി.സി.ഡിപ്പോയിലേക്ക് മാർച്ച് നടത്തി-ഈരാറ്റുപേട്ട:  ബസ് സർവ്വീസുകൾ പുനരാരംഭിക്കുക, ഗാരേജ് നിലനിർത്തുക, ഡിപ്പോയിലെ എ.റ്റി. ഒ ഒഴിവ് നികത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എസ്.ഡി പി ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ കെ.എസ് ആർ ടി സി ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് പ്രതിഷേധമാർച്ച് നടത്തി. 


ജില്ലാ കമ്മറ്റി അംഗം സഫീർ കുരുവനാൽ ഉത്ഘാടനം ചെയ്തു. ഈരാറ്റുപേട്ടയോടുള്ള അവഗണനയുടെ തുടർച്ചയാണ് ഇപ്പോൾ കെ.എസ് ആർ ടി സി ഡിപ്പോ ഇല്ലാതാക്കാനുള്ള ഗൂഢശ്രമങ്ങൾ ആണ് അണിയറയിൽ നടക്കുന്നത് എന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ഉണ്ടാകും എന്ന് ഉത്ഘാടനം ചെയ്തു കൊണ്ട് സഫീർ കുരുവനാൽ പറഞ്ഞു. മലയോര മേഖലകളിലേ കളിലേക്കും, മറ്റ് ദീർഘദൂര സർവ്വീസുകൾ ഉൾപെടെ വെട്ടികുറച്ചത് മൂലം വിദ്യാർഥികൾ ഉൾപെടെ ദുരിതത്തിലാണ് എന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. ഹസീബ് പറഞ്ഞു. 


എം.എസ് ആരിഫ്, സാബിർപാറ കുന്നേൽ, വി.എസ് ഹിലാൽ, പൂഞ്ഞാർ മണ്ഡം വൈസ് പ്രസിഡന്റ് അയ്യുബ് ഖാൻ കാസിം, മുനിസിപ്പൽ കൗൺസിലർമാരായ ഇ.പി. അൻസാരി, നസീറ സുബൈർ, ഫാത്തിമ മാഹീൻ, നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹീൻ എന്നിവർ പ്രകടനത്തിന് നേതൃതം നൽകി.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only