Friday, November 12, 2021

ചെറിയാൻ ഫിലിപ്പ് നിഷേധിച്ച ഖാദി ബോർഡ് പി ജയരാജന് നൽകും:ബിജെപി യിൽ നിന്നും വന്ന എൻ വാസുവിന് കാലാവധി നീട്ടി നൽകില്ല



തിരുവനന്തപുരം:ചെറിയാൻ ഫിലിപ്പ്  അപ്രധാനം എന്ന് പറയാതെ പറഞ്ഞു നിഷേധിച്ച ഖാദി ബോർഡ് പി ജയരാജന് നൽകും.സിപിഎം ലെ തലമുതിർന്ന നേതാവായ പി ജെ യ്ക്ക് ഇത് നൽകുക വഴി ഖാദി ബോർഡ് അപ്രധാന സ്ഥാനമില്ല എന്നാണ് സിപിഎം നൽകുന്ന സന്ദേശം.




ബിജെപി യിലെ ഗ്രൂപ്പ് പോരിൽ മടുത്തു സിപിഎം ൽ ആര് വര്ഷം മുൻപ് അഭയം തേടിയ കണ്ണൂരിലെ എൻ വാസുവിന് ദേവസവം ബോർഡിലെ കാലാവധി തീർന്നെങ്കിലും നീട്ടി നൽകില്ല.നോർക്ക വൈസ് ചെയർമാനായി മുന്‍ സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും നിയമിക്കും. ഖാദി ബോർഡ് വെെസ് ചെയർപേഴ്സണ്‍ സ്ഥാനമൊഴിഞ്ഞ ശോഭനാ ജോർജ് ഔഷധി ചെയർ പെഴ്സണാകും. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.




ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. നവംബർ 13 ന് നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ഭരണ സമിതിയുടെ കാര്യം നാളെ തീരുമാനിക്കും.പക്ഷെ മറ്റു സ്ഥാനമാനങ്ങൾ എൻ വാസുവിന് നൽകുമെന്നാണ് സൂചനകൾ.ബിജെപി യിൽ നിന്നും വരുന്നവർക്കുള്ള സന്ദേശമാകും ഇത് .


നേരത്തെ ചെറിയാന്‍ ഫിലിപ്പിനെയായിരുന്നു ഖാദി ബോർഡ് വെെസ് ചെയർമാന സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ചെറിയാന്‍ ഫിലിപ്പ് നിയമനം നിഷേധിക്കുകയായിരുന്നു. പുസ്തകമെഴുതുന്ന തിരക്കിലാണെന്ന വിശദീകരണത്തിന് ആഴ്ചകള്‍ക്കപ്പുറം ഇടത് ചേരി വിട്ട് അദ്ദേഹം കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും ചെയ്തു.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only