Tuesday, November 23, 2021

പി.ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റലും 10 റൗണ്ട് തിരയുമടങ്ങിയ ബാഗ് കാണാതായി

 


മുൻ സ്പീക്കറായിരുന്ന  പി.ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റലും 10 റൗണ്ട് തിരയും അടങ്ങുന്ന ബാഗ് കാണാതായി. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഗണ്‍മാനായിരുന്ന രാജേഷിന്റെ കൈവശമുണ്ടായിരുന്ന ബാഗാണ് ബസ് യാത്രയ്ക്കിടെ കാണാതായത്. തിരുവനന്തപുരം സെക്യൂരിറ്റി കണ്‍ട്രോളിലെ ഉദ്യോഗസ്ഥനാണ് രാജേഷ്. പുലര്‍ച്ചെ 2.50ന് എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ബാഗ് കാണാതായത്.


Ad


കായംകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് അറിഞ്ഞത്. ഉടന്‍ തന്നെ കായംകുളം പോലീസില്‍ പരാതി നല്‍കിയതായും രാജേഷ് പറഞ്ഞു. കായംകുളം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. എറണാകുളത്ത് നിന്നും ഞായറാഴ്ച രാത്രി 11നാണ് രാജേഷ് ബസില്‍ കയറിയത്. ബാഗില്‍ ട്രെയിന്‍ വാറന്റ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവയും ഉണ്ടായിരുന്നതായി അദേഹം പറഞ്ഞു.


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only