Thursday, November 11, 2021

ബൈക്ക് യാത്രികന് ഹെൽമറ്റ് ഇല്ലെങ്കിൽ പിഴ:എം എൽ യുടെ കാറിന്റെ നമ്പർ പ്ളേറ്റ് ക്രമം തെറ്റിച്ചാൽ കുഴപ്പമില്ല:രോക്ഷം കൊണ്ട് ബൈക്ക് യാത്രികൻ

 


“അപ്പൊ മന്ത്രിമാരാണെങ്കിലാകാം നിയമ ലംഘനം, വയലേഷൻ ഓഫ് ട്രാഫിക്ക് റൂൾസ്. മന്ത്രിമാർക്കാകാം എങ്കിൽ ആ പോയില്ലെ, അത് പോലെ സകലർക്കുമാകാം,സകല സേവകർക്കുമാകാം സേവികകാർക്കുമാകാം സകല അവനുമാർക്കുമാകാം,അവളുമാർക്കുമാകാം അധികാരത്തിന്റെ മൊടയുള്ള ഏത് ഷേവിങ്ങുകാരനുമാകാം അല്ലെങ്കിൽ പോ പോയി ചെയ്സ് ചെയ്ത് പിടിച്ച് ചെവിക്കല്ല് നോക്കി നാലെണ്ണം പൊട്ടിച്ച് കൊടുക്ക് ആ പോയവൾക്ക്. ഡിപ്പാർട്ട്മെന്റിൽ ആണുങ്ങൾക്കില്ലാത്ത സാധനം അവനവനുണ്ടെന്ന് കാണിച്ചു കൊടുക്ക്. തണ്ടെല്ല് .ഇല്ല പോവില്ല.നിന്റെയൊക്കെ സർവ്വീസ് നിഘണ്ടുവിൽ അവന്റെയൊക്കെ തന്ത ഉണ്ടാക്കിയ നിയമം.പിന്നെ താഴെയുള്ളവന്റെ നെഞ്ചത്ത് കയറ്റാൻ നൂറ് നൂറ് നിയമങ്ങൾ വേറെ. സിഗരറ്റ് വലിക്കരുത്. കള്ളുകുടിക്കരുത്. സൈക്കിളിൽ ലോഡ് കയറ്റി സഞ്ചരിക്കരുത്. സ്വന്തം ഭാര്യയുടെ ഗർഭപാത്രത്തിൽ സർക്കാരിനോട് ചോദിക്കാതെ ഗർഭം ഉത്പാദിപ്പിക്കരുത്. എടുത്ത് കാർക്കിച്ച് തുപ്പും സക്കീർ അലി ഹുസൈൻ”


എം എൽ എ ആയാൽ ആകമല്ലെ നിയമ ലംഘനം സാറിന് ധൈര്യമുണ്ടെങ്കിൽ അങ്ങേരെ പിടിക്ക് എന്നിട്ട് ചാർജ് എഴുതി കൊടുക്ക്. കയ്യും കാലും വിറക്കും അല്ലേ. ജനങ്ങൾ തെരഞ്ഞെടുത്ത് വിട്ടവർക്കാകാമെങ്കിൽ ഏതു പൗരനും ആകാം… എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ വാഹനത്തിലെ നിയമ ലംഘനത്തിനെതിരെ പ്രതികരിച്ച് ബൈക്ക് യാത്രികൻ 1
എം എൽ എ ആയാൽ ആകമല്ലെ നിയമ ലംഘനം സാറിന് ധൈര്യമുണ്ടെങ്കിൽ അങ്ങേരെ പിടിക്ക് എന്നിട്ട് ചാർജ് എഴുതി കൊടുക്ക്. കയ്യും കാലും വിറക്കും അല്ലേ. ജനങ്ങൾ തെരഞ്ഞെടുത്ത് വിട്ടവർക്കാകാമെങ്കിൽ ഏതു പൗരനും ആകാം… എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ വാഹനത്തിലെ നിയമ ലംഘനത്തിനെതിരെ പ്രതികരിച്ച് ബൈക്ക് യാത്രികൻ 2

മോഹൻലാൽ അഭിനയിച്ച പ്രജയിലെ ഡയലോഗ് ആണ് ഇത്. ഇതിനോട് കിടപിടിക്കുന്ന ഒരു ഡയലോഗ് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ്റെ വായടപ്പിച്ചത് ഒരു ബൈക്ക് യാത്രികനാണ്. സംഭവം ഇങ്ങനെ: രാവിലെ വാഹന പരിശോധനക്ക് ഇറങ്ങിയ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹെൽമറ്റ് ധരിക്കാതെ എത്തിയ ബൈക്ക് യാത്രികൻ കുടുങ്ങി. ഉദ്യോഗസ്ഥർ കാര്യങ്ങൾ തിരക്കുന്നതിനിടെ ദാ പോണു എം.എൽഎ ബോർഡ് വച്ച ഒരു ഇന്നോവ. അടുത്തു നിന്ന മറ്റൊരു ഉദ്യോഗസ്ഥൻ അറിയാതെ പറഞ്ഞു അവൻ്റെ നമ്പർ പ്ലെയ്റ്റ് കണ്ടില്ലേ. ചാർജ് എഴുതി കൊടുക്കണം എന്നാലെ പഠിക്കു എന്ന്.


ഇത് കേട്ടപാതി കേൾക്കാത്ത പാതി ബൈക്ക് യാത്രികൻ്റെ വക സൂപ്പർ ഡയലോഗ് : “എം എൽ എ ആയാൽ ആകമല്ലെ നിയമ ലംഘനം സാറിന് ധൈര്യമുണ്ടെങ്കിൽ അങ്ങേരെ പിടിക്ക് എന്നിട്ട് ചാർജ് എഴുതി കൊടുക്ക്. കയ്യും കാലും വിറക്കും അല്ലേ. ജനങ്ങൾ തെരഞ്ഞെടുത്ത് വിട്ടവർക്കാകാമെങ്കിൽ ഏതു പൗരനും ആകാം ” ഡയലോഗ് കേട്ട ഉദ്യോഗസ്ഥർക്ക് ഒന്നും പറയാൻ സാധിച്ചില്ല.


കാരണം എം എൽ എ നമ്പർ പ്ലെയ്റ്റ് ഘടിപ്പിച്ചിരിക്കുന്നത് പ്ലാസ്റ്റിക് ബോർഡിലാണ് മാത്രമല്ല നമ്പർ എഴുതിയിരിക്കുന്നത് ശരിയായ രീതിയിലുമല്ല. എന്നാൽ ഉദ്യോഗസ്ഥൻ കേസ് എടുത്തതുമില്ല. വാഹനം പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടേതാണ്.


KL-7-CC-369 ഇതാണ് എം എൽ എ യുടെ വാഹനത്തിൻ്റെ നമ്പർ. പുറകിലെ നമ്പർപ്ലെയ്റ്റിറ്റിൽ KL – 7 എന്ന് മുകളിലും cc369 എന്നത് താഴെയുമാണ് എഴുതേണ്ടത്. എന്തായാലും എം.എൽ.എക്കെതിരെ പരാതി നൽകുമെന്ന് പറഞ്ഞാണ് ബൈക്ക് യാത്രികൻ പോയത്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only