Sunday, November 7, 2021

ഉന്നത പദവി എളിമപ്പെടുന്നതിന് തടസ്സമല്ലെന്ന് തെളിയിച്ച് ഗവർണർ


ഇന്ന് കോട്ടയത്ത് പ്രസ് ക്ലബ് ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങ്. മുൻ കേന്ദ്ര മന്ത്രിയും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പി.സി.തോമസ് രചിച്ച ചരിത്രം എന്നിലൂടെ എന്ന പുസ്തക പ്രകാശന ചടങ്ങാണ് വേദി. 




പ്രസംഗശേഷം വാക്കിംഗ് സ്റ്റിക്കിൽ പിടിച്ചു കൊണ്ട് സീറ്റിനടുത്തേക്ക് ചെന്ന ജസ്റ്റിസ് കെ.ടി.തോമസിനെ തോളത്ത് പിടിച്ച് ഇരിക്കാൻ സഹായിക്കുകയും കസേര നീക്കിയിട്ടു കൊടുക്കുകയും ചെയ്തത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. ചെറിയ പദവിയുള്ളവർ പോലും ചടങ്ങുകളിൽ വൈകിയെത്തുകയും അമിത തിരക്ക് കാണിച്ച് നേരത്തെ പോവുകയും ചെയ്യുമ്പോൾ ചടങ്ങിൽ കൃത്യസമയത്ത് എത്തുകയും ചടങ്ങ് അവസാനിച്ച ശേഷം മറ്റുള്ളവരുമായി സൗഹ്യദ സംഭാഷണം നടത്തുകയും ചെയ്ത ശേഷമാണ് ഗവർണർ യാത്രയായത്. 




ഗവർണർ ആയ ശേഷം നിരവധി ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാനും രാഷ്ട്രീയത്തിനതീതമായി കേരളത്തിനു വേണ്ടി പ്രവർത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഉരുൾ പൊട്ടിയ മേഖലകൾ ഇന്നലെ അദ്ദേഹം സന്ദർശിക്കാനിരിക്കെ, വീണ്ടും ഉരുൾ പൊട്ടിയതിനാൽ സുരക്ഷ മുൻനിർത്തി യാത്ര റദ്ദാക്കുകയായിരുന്നു. സൗമ്യതയും എളിമയും ഹൃദയത്തിൽ നൻമയും കാത്തുസൂക്ഷിക്കുന്ന ആദരണീയനായ ഗവർണർക്ക് ഒരു ബിഗ് സല്യൂട്ട്.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only