Tuesday, November 9, 2021

യുവ സുന്ദരികൾ മരിച്ച പാലാരിവട്ടം കാറപകടം വില്ലൻ മദ്യം തന്നെ:ഡ്രൈവർ അറസ്റ്റിൽ

 


കൊച്ചി :പാലാരിവട്ടത്ത് വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. മാള സ്വദേശി അബ്ദുൾ റഹ്മാനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് പോലീസ് പറയുന്നു. കേസ് അന്വേഷിച്ച പോലീസ് അന്ന് തന്നെ ഈ സംശയം പ്രകടിപ്പിച്ചിരുന്നു. കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന നാലാമൻ ഇന്ന് മരണപ്പെട്ടു. ഇയാൾ എറണാകുളം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു.


Ad


ഈ മാസം ഒന്നിന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 2019 ലെ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചിരുന്നു. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ പ്രധാന റോഡിനെയും സര്‍വീസ് റോഡിനെയും വേര്‍തിരിക്കുന്ന ഡിവൈഡറിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only