Monday, November 8, 2021

ജോസ് കെ മാണിയെ തിരഞ്ഞെടുപ്പുകാലത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്ന കേസിൽ യുഡിഎഫ് പ്രവർത്തകൻ സഞ്ജയ് സക്കറിയാസ് കീഴടങ്ങി



ജോസ് കെ മാണിയെ തിരഞ്ഞെടുപ്പുകാലത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ട് സെക്ഷൻ 67 A  ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പോലീസ് ചാർജ് ചെയ്ത കേസിൽ പ്രതിയായ യുഡിഎഫ് പ്രവർത്തകൻ സഞ്ജയ് സക്കറിയാസ്  പല പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.  യുഡിഎഫ് നേതാക്കളോടൊപ്പം ആണ് സഞ്ജയ് സ്റ്റേഷനിലെത്തിയത്.



 കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് സഞ്ജയ് അഡ്മിൻ ആയ പാലാക്കാരൻ ചേട്ടൻ എന്ന  ഫേസ്ബുക്ക് പേജിലൂടെ ജോസ് കെ മാണിയെ അപകീർത്തിപ്പെടുത്തി എന്ന് കാണിച്ചാണ് പരാതി നൽകിയത്. എന്നാൽ ജോസ് കെ മാണി അധികാരമുപയോഗിച്ച് പ്രതികാര രാഷ്ട്രീയം നടപ്പാക്കുകയാണ് എന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ ആരോപണം ഉയർത്തുന്നത്.




  ഈ വിഷയം ഉയർത്തിപ്പിടിച്ച് തിരുവോണനാളിൽ പ്രതിഷേധസൂചകമായി മാണി സി കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കൾ  ഉപവാസ സമരം നടത്തിയിരുന്നു.  സ്വാതന്ത്ര്യസമരസേനാനിയും മുൻ കെപിസിസി പ്രസിഡൻറും, ഗവർണറും ആയിരുന്ന പ്രൊഫസർ കെ എം ചാണ്ടിയുടെ കൊച്ചുമകനാണ് സഞ്ജയ് സക്കറിയാസ്.


അതേസമയം നവ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ എതിരാളികളെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ചീത്ത വിളിക്കുന്ന ജയകൃഷ്ണൻ പുതിയേടത്ത് എന്ന കേരളാ കോൺഗ്രസ് (എം)നേതാവിനെതിരെ പരാതി കൊടുത്തെങ്കിലും നടപടികൾ സ്വീകരിക്കുവാൻ പോലീസ് മടിക്കുകയാണെന്ന് യു  ഡി എഫ് കേന്ദ്രങ്ങൾ പറഞ്ഞു.കാഞ്ഞിരംകുളം അഖിൽ ബാബു.,ഷിന്റോജ് ജോസഫ് ചോലത്തടം എന്നീ ജോസ് വിഭാഗം സൈബർ ചീത്ത വിളിക്കാർക്കെതിരെ കേസ് കൊടുത്തിട്ടു പോലും പോലീസ് കേസെടുക്കാൻ കൂട്ടാക്കിയിട്ടില്ലെന്ന് യു  ഡി എഫ് കേന്ദ്രങ്ങൾ പറഞ്ഞു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only