Saturday, November 6, 2021

ക്രിയാത്മക യുവത്വം നാടിന ഭിമാനം: മോൺ. മലേപറമ്പിൽ


പാലാ: കോവിഡ് മഹാമാരിയിൽ സിസ്സഹായതയോടെ പകച്ചുനിന്ന പൊതു സമൂഹത്തിൽ ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ സേവന ശുശ്രൂഷ നിർവ്വഹിച്ച യുവാക്കൾ നാടി നഭിമാനമാണന്ന് പാലാ രൂപതാവികാരി ജനറാൾ മോൺ. ജോസഫ് മലേപറമ്പിൽ അഭിപ്രായപ്പെട്ടു. 




എസ്.എം.വൈ.എം പ്രവർത്തകർ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സംഘാംഗങ്ങൾക്കൊപ്പം കൂട്ടിക്കൽ ദുരന്ത മേഖലയിൽ ചെയ്യുന്ന പ്രവർത്തനങ്ങളും മഹത്തരമാണന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. കോവി ഡ് മൂലം മരണമടഞ്ഞ 254 പേരുടെ മൃതദേഹ സംസ്കാര ശുശ്രൂഷകൾക്കും ഭക്ഷ്യധാന്യ ,മെഡിക്കൽ കിറ്റ് വിതരണത്തിനും പങ്കാളികളായവർക്ക് കാരിത്താസ് ഇൻഡ്യയുടെ "സുധീർ " പദ്ധതിയുടെ ഭാഗമായുള്ള ജാക്കറ്റ് കിറ്റ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 



ബിഷപ്പ് ഹൗസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.എസ്.ഡബ്ളിയു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. SMYM രൂപതാ ഡയറക്ടർ ഫാ.തോമസ് സിറിൾ തയ്യിൽ,     PSWS അസി: ഡയറക്ടർ ഫാ.ജോസഫ് താഴത്തുവരിക്കയിൽ, കെവിൻ ടോം, അഡ്വ. സാംസണ്ണി, നിഖിൽ ഫ്രാൻസീസ്, അജോ ജോസഫ്, പി.വി.ജോർജ്, സിബി കണിയാംപടി തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only