Friday, November 12, 2021

പ്രകാശം പരത്താൻ നിരാഹാരസമരത്തിലേക്ക്

 


പാലാ:കഴിഞ്ഞ മൂന്നു മാസക്കാലമായി പ്രകാശം നിലച്ചുപോയ പാലാ നഗരസഭാ പ്രദേശങ്ങളിലെ സോഡിയം ലൈറ്റുകളും, എൽഇഡി ലൈറ്റുകളും ഹൈമാസ് ലൈറ്റുകളും ഈ മാസം തന്നെ പ്രവർത്തനസജ്ജം ആകാത്ത പക്ഷം പാലാ ജൂബിലിത്തിരുനാളിന്  തുടക്കം കുറിക്കുന്ന ഡിസംബർ ഒന്നുമുതൽ പാലാ നഗരസഭയ്ക്ക്  മുന്നിൽ നിരാഹാര സമരത്തിന് തുടക്കം കുറിക്കുമെന്ന് പാലാ നഗരസഭാ കൗൺസിലർ വി സി പ്രിൻസ്  അറിയിച്ചു. 



ശബരിമല തീർഥാടനകാലം ആരംഭിക്കുകയാണ് ഈ സമയത്ത് ധാരാളം വാഹനങ്ങൾ ഇതുവഴി കടന്നു പോകേണ്ടതുണ്ട് വെളിച്ചക്കുറവു മൂലം അപകട സാധ്യത കൂടുതലാണ്. പാലായിലെ ഏറ്റവും വലിയ ആഘോഷമായ ജൂബിലിത്തിരുനാളിന്  ഡിസംബർ ഒന്നിന് തുടക്കം കുറിക്കുകയാണ് ഈ സമയം പാലായെ ഇരുട്ടിൽ നിർത്താം എന്ന് ആരും കരുതരുത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ പിന്തുണ ഇക്കാര്യത്തിൽ വി സി പ്രിൻസ് അഭ്യർത്ഥിച്ചു.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only