Saturday, November 13, 2021

വിദേശത്ത് പോകുന്നതിനാൽ ലീവ് വേണമെന്ന് കൗൺസിലർ ജിമ്മി ജോസഫ്,ലീവ് അഞ്ച് വർഷമായി വർദ്ധിപ്പിക്കരുതോ എന്ന് ബിജി ജോജോ

 



പാലാ :പാലാ നഗരസഭയിൽ ഇന്നലെ പ്രതിപക്ഷത്തെ കൗൺസിലറായ ജിമ്മി ജോസഫ് വിദേശത്ത് പോകുന്നതിനാൽ ആറ് മാസത്തെ അവധി വേണമെന്ന് ചെയർമാനെ അറിയിച്ചത് അജണ്ടകളെല്ലാം തീർന്ന സമയം ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര സഭയെ അറിയിച്ചു.ഇതുകേട്ട ഭരണ പക്ഷത്തെ  മുൻ ചെയർപേഴ്‌സൺ ബിജി ജോജോ അത് അഞ്ച് വർഷമായി വര്ധിപ്പിക്കരുതോ എന്നുള്ള നിർദോഷമായ കമന്റ് സഭയിൽ കൂട്ടച്ചിരി ഉണർത്തി.വിരസമായിരുന്ന ചർച്ചയ്ക്കു ശേഷം ഇങ്ങനെയൊരു കമന്റാണ് സഭയെ ഒന്ന് അനക്കം ഉണ്ടാക്കിയത് തന്നെ.മുൻ ചെയർപേഴ്‌സണായ മേരി ഡൊമിനിക്കും പെട്ടെന്ന് തന്നെ കുറിക്കു കൊള്ളുന്ന തമാശ പറയുന്നതിൽ മിടുക്ക് കാണിച്ചിരുന്നു.അവരെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നലെ കൗൺസിലിൽ ബിജി യുടെ പ്രകടനം.



എന്നാൽ ഈ കമന്റ് പ്രതിപക്ഷത്തെ ലിജി ബിജുവിനും.,ലിസ്സിക്കുട്ടി മാത്യുവിനും.,ആനി ബിജോയിക്കും അത്ര രസിച്ചില്ല അവർ പ്രതിഷേധ ശബ്ദം ഉയർത്തിയപ്പോൾ ബിജി ജോജോ പറഞ്ഞു ഞാൻ കൗണ്സിലിലാ പറഞ്ഞത്..ഇനി അതിൽ കേറി പിടിക്കണ്ടാ...



ഇന്നലെ എടുത്ത് പറയേണ്ടുന്ന പ്രകടനം കാഴ്ച വച്ചത് പ്രതിപക്ഷത്തെ മായാ രാഹുലിന്റേതായിരുന്നു.തന്റെ വാർഡിലെ നിർണ്ണായകമായ വിവരങ്ങൾ അവർ സഭയിൽ എല്ലാവര്ക്കും മനസിലാകുന്ന ശബ്ദത്തിൽ തന്നെ പറയുന്നുണ്ടായിരുന്നു.പ്രതിപക്ഷത്തെ പാർലമെന്ററി പാർട്ടി ലീഡർ  സതീഷ് ചൊള്ളാനിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു പ്രതിപക്ഷത്തെ  മായ രാഹുലിന്റേത്.


ചർച്ചയിൽ ബിനു പുളിക്കകണ്ടം.,വി സി പ്രിൻസ്.,സതി ശശികുമാർ,നീനാ ജോർജുകുട്ടി.,സാവിയോ കാവുകാട്ട്.,ബൈജു കൊല്ലമ്പറമ്പിൽ.,സിജി ടോണി.,ലിജി ബിജു,മായാ രാഹുൽ  എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only