Thursday, November 25, 2021

ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ഓർമ്മ :പാലാ നഗരസഭ പ്രൊബേഷൻ നിയമ സെമിനാർ സംഘടിപ്പിക്കും. ആന്റോ ജോസ്‌ പടിഞ്ഞാറേക്കര



പാലാ :നിയമജ്ഞനും ഭരണ തന്ത്രജ്ഞനും, കേരളത്തിലെ സാമൂഹ്യ ബോധത്തെ സ്വാധീനിച്ചിട്ടുള്ള അപൂർവ്വം വ്യക്തികളിൽ, ഒരാളു മായ "ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ" ജന്മദിനമായ നവംബർ 15, പ്രൊബേഷൻ ദിനമായും, ചരമദിനമായ ഡിസംബർ 4, വരെ പ്രൊബേഷൻ പക്ഷാചരണവുമായി സാമൂഹ്യനീതിവകുപ്പ് ആചരിച്ചുവരുന്നു.. ആയതി നോടനുബന്ധിച്ച്  മീനച്ചിൽ താലൂക്കിൽ, പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച്  27. 11.21 ശനിയാഴ്ച, രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രൊബേഷൻ നിയമത്തെ  സംബന്ധിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുന്നു.



 ബഹു.പാലാ മുനിസിപ്പൽ ചെയർമാൻ  ആൻന്റോ ജോസ് പടിഞ്ഞാറേക്കര യുടെ അധ്യക്ഷതയിൽ ചേരുന്ന പ്രസ്തുത യോഗം, ബഹു.പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ശ്രീ. ജി പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു... എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ സാദരം ക്ഷണിക്കുന്നു.. ആന്റോ ജോസ് പടിഞ്ഞാറേക്കര, ചെയർമാൻ,  പാലാ മുനിസിപ്പാലിറ്റി.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only