Saturday, November 13, 2021

പാലായിലെ അന്ധകാരമകറ്റുക:പ്രതിപക്ഷ കൗൺസിലർമാർ ധർണ്ണ നടത്തി

 


പാലാ നഗരത്തിലെ വഴിവിളക്കുകൾ യഥാസമയം തെളിക്കാത്തതിന്റെ പിന്നിൽ ഭരണനേത്യത്വത്തിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് യു ഡി എഫ് കൗൺസിലർമാർ നഗരസഭാ കാര്യാലയത്തിന് മുമ്പിൽ  പ്രതിക്ഷേധ സൂചകമായി  ധർണ നടത്തി. വഴിവിളക്കുകൾ തെളിക്കുന്നതിൽ ഭരണ നേത്യത്വം ഗുരുതരമായ അലംഭാവം തുടരുകയാണ്.' കണ്ണിൽ പൊടിയിടാനായി വാർഡിലെ ചുരുക്കം ലൈറ്റുകൾ മാത്രമാണ് നന്നാക്കിയിട്ടുള്ളത്.



വളയിട്ട കൈകളാണ് നഗരസഭാ ഭരണത്തെയും ചെയർമാനേയും ആകെ നിയന്ത്രിക്കുന്നത്. ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ വഴിയും  വെളിച്ചവും നൽകുന്നതിൽ ഭരണനേതൃത്വം പരാജയപ്പെട്ടിരിക്കുന്നു. നഗര പിതാവിന്റെയും  അദ്ദേഹത്തിന്റെ പാർട്ടി ചെയർമാന്റെയും വാർഡുകൾ ഉൾപ്പെടെ ഇരുട്ടിലാണ്.പ്രതിപക്ഷത്തെ അവഗണിച്ച് മുന്നോട്ട് പോകാനാണ് ചെയർമാന്റെ ഭാവമെങ്കിൽ അതിനെ നേരിടാൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം.



.വഴി വിളക്കുകളുടെ കാര്യത്തിൽ ഇനിയും അലംഭാവം തുടർന്നാൽ ചെയർമാന്റെ വസതിക്ക് മുമ്പിൽ സമരം ആരംഭിക്കുമെന്നും നഗരസഭാ പ്രതിപക്ഷ നേതാക്കളായ പ്രെഫ.സതീഷ് ചൊള്ളാനി, ജോസ് ഇടേട്ട് ,വി.സി പ്രിൻസ് ,ലിജി ബിജു ,മായാ രാഹുൽ ,സിജി ടോണി , ലിസിക്കുട്ടി മാത്യു ,ആനി ബിജോയി തുടങ്ങിയവർ അറിയിച്ചു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only