Monday, November 22, 2021

ഒരു രാത്രി മുഴുവൻ നാടിനെ നടുക്കി :കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

 



പാലാ :ഒരു രാത്രി മുഴുവനും,നാടിനെയും നാട്ടുകാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ സംഭവത്തിന് ഒടുക്കം ശാന്തമായ  സമാപനമായി.ഇന്നലെ വൈകിട്ടോടെ കെഴുവംകുളത്ത് നിന്നും കാണാതായ കുട്ടിയെ ഇന്ന് രാവിലെ  കണ്ടെത്തി.. ഏറ്റുമാനൂരിൽ നിന്നുമാണ് വിഷ്ണുവിനെ കണ്ടെത്തിയത്.കുട്ടി ഇപ്പോൾ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ സുരക്ഷിതനാ ണ്. 





ഇന്നലെ ട്യൂഷൻ പഠനത്തിനായി പോയ വിഷ്ണുവിന്നെ കാണാതാവുകയായിരുന്നു.വീട്ടിൽ നിന്നും വഴക്കിട്ടു പിണങ്ങി പോയതെന്നാണ് ലഭിക്കുന്ന വിവരം .മൊബൈലിന്റെ അമിത ഉപയോഗത്തിന് വീട്ടുകാർ വഴക്കു പറയുകയും മൊബൈൽ വാങ്ങി വച്ചതും കുട്ടിക്ക് പ്രകോപനമുണ്ടാക്കി  എന്നാണ് വിവരം.പോലീസ് ഉദ്യോഗസ്ഥർ രാത്രി തന്നെ അന്വേഷണം ആരംഭിക്കുകയും ചെയ്തു.ഏറ്റുമാനൂരിൽ നടന്നു പോകുന്ന കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു.ഉടനെ തന്നെ കുട്ടിയെ പാലാ സ്റ്റേഷനിൽ കൊണ്ട് വരുന്നതാണ്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only