Monday, November 8, 2021

പാലാ ബൈപ്പാസ് നിർമ്മാണോൽഘാടനം ഇന്ന് :എൽ ഡി എഫ് ബഹിഷ്‌ക്കരിക്കും

 


പാലാ ബൈപ്പാസ് പൂർത്തീകരണത്തിൻ്റെ നിർമ്മാണോൽഘാടനം ഇന്ന് ( 08/11/2021) രാവിലെ 9.45 ന് മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് എം. എൽ. എ യുടെ ഓഫീസ് അറിയിച്ചു. വികസന കാര്യത്തിൽ രാഷ്ട്രീയം മറന്ന് എല്ലാവരും ഒത്തുചേരണമെന്നും യു.ഡി. എഫ്. നേതാക്കൾ പറയുന്നു.



എന്നാൽ ടെണ്ടർ നടപടികൾ പോലും പൂർത്തിയാക്കാതെ നടത്തുന്ന ഉദ്ഘാടന നാടകത്തെ തങ്ങൾ എതിർക്കുന്നുവെന്നും ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നും എൽ. ഡി. എഫ്. നേതാക്കൾ ഇപ്പോൾ അറിയിച്ചു. സിവിൽ സ്റ്റേഷന് എതിർവശത്ത് ബൈപ്പാസ് മൂലയിലെ മണ്ണെടുത്തു മാറ്റാൻ മാത്രം ജിയോളജി വകുപ്പിൻ്റെ അനുമതി മാത്രമേ നിലവിലുള്ളൂവെന്നും നാളെയും  ബൈപ്പാസ്  സംബന്ധിച്ച് ടെണ്ടർ നടപടികൾ നടക്കാനുണ്ടെന്നും എൽ. ഡി.എഫ്. നേതാക്കൾ പറയുന്നു. ജനത്തെ കബളിപ്പിക്കാൻ തങ്ങൾ ഇല്ലെന്ന നിലപാടിലാണ് തങ്ങളെന്നും എൽ. ഡി. എഫ്. പറയുന്നു.




വിവാദം "വഴി നിറഞ്ഞു നിൽക്കുന്ന " ബൈപ്പാസിൽ വീണ്ടും വിവാദം കുരുക്കാവുകയാണ്.വർഷങ്ങൾക്കു മുമ്പ് പാലാ ബൈപാസ് യാഥാർത്ഥ്യമായെങ്കിലും സിവിൽ സ്‌റ്റേഷൻ മുതൽ ളാലം പഴയപള്ളി ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് നിർമ്മാണം പ്രധാനമായും പൂർത്തീകരിക്കാനുണ്ടായിരുന്നത്.


ഇന്ന് നടക്കുന്ന പാലാ ബൈ പാസിന്റെ കുപ്പി കഴുത്ത് ഇല്ലാതാക്കാൻ പരിപാടി എന്തായാലും മാണി സി കാപ്പന്റെ തൊപ്പിയിലെ തൂവലാകും എന്നതിൽ സംശയമില്ല.ഇതിനായി അദ്ദേഹം കഷ്ടപ്പെടുകയും ചെയ്തു .ഉപ തെരെഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബൈപാസ് വികസനം നടത്താതിരിക്കാൻ ജോസ് വിഭാഗവും , വാസവനും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ആനി മാണി സി കാപ്പൻ ആരോപണം ഉന്നയിച്ചിരുന്നു.എന്നാൽ ഇന്ന് ഉദ്‌ഘാടനം നടക്കുന്ന ദിവസവും അതിന്റെ ഉത്തരവാദികൾ ആരെന്ന കാര്യത്തിൽ തർക്കം നടക്കുകയാണ്.ഉടനെയൊന്നും ഇ ഉത്തരവാദിത്ത കഥകൾ അവസാനിക്കുമെന്നും തോന്നുന്നില്ല.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only