Wednesday, November 24, 2021

പ​ട്ടാ​പ്പ​ക​ല്‍ ചാ​യ കു​ടി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ര​ണ്ടം​ഗ സം​ഘം ചാ​യ​ക്ക​ട​യി​ല്‍ ​നി​ന്ന്​ പ​ണം ക​വ​ര്‍​ന്നു

 


മൂവാറ്റുപുഴ :പ​ട്ടാ​പ്പ​ക​ല്‍ ചാ​യ കു​ടി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ര​ണ്ടം​ഗ സം​ഘം ചാ​യ​ക്ക​ട​യി​ല്‍ ​നി​ന്ന്​ പ​ണം ക​വ​ര്‍​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 1.30ഓ​ടെ മേ​ക്ക​ടമ്പി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ല്‍ രാ​മ​കൃ​ഷ്ണ​യി​ലാ​ണ് സം​ഭ​വം. കെ.​എ​ല്‍-32 ഡി. 8592 ​നമ്പ​ര്‍ ഓട്ടോ​യി​ല്‍ എ​ത്തി​യ ര​ണ്ടു​പേ​ര്‍ ചാ​യ ചോ​ദി​ച്ച്‌ ക​ട​യി​ല്‍ ക​യ​റി​യ​ശേ​ഷം കാ​ഷ് സൂ​ക്ഷി​ക്കു​ന്ന പെ​ട്ടി​യി​ല്‍ ​നി​ന്ന്​ ബാഗെടു​ത്ത് ക​ട​ന്നു ​ക​ള​യാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.


Ad


സം​ഭ​വം ക​ണ്ട ക​ട ഉ​ട​മ​യു​ടെ ഭാ​ര്യ ഇ​വ​രെ ത​ട​യാ​ന്‍ ശ്ര​മിച്ചെ​ങ്കി​ലും ഇ​വ​രെ അ​ടി​ച്ചു​വീ​ഴ്ത്തി സം​ഘം ഓ​​ട്ടോ​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ഇ​തി​നി​ടെ ബ​ഹ​ളം ​കേ​ട്ട് എ​ത്തി​യ ക​ട​യു​ട​മ ശെ​ല്‍​വ​ന്‍ ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ശ്ര​മിച്ചെ​ങ്കി​ലും ഇ​യാ​ളെ ച​വി​ട്ടി​വീ​ഴ്ത്തി സം​ഘം ക​ട​ന്നു​ ക​ള​ഞ്ഞു. ബാ​ഗി​ല്‍ 7500 രൂ​പ​യും കു​റെ ചി​ല്ല​റ​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only